തണ്ണിത്തോട് റോഡിലെ പാഴ്മരങ്ങൾ മുറിച്ച് മാറ്റുന്ന നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ അപകടകരമായി നിൽക്കുന്ന പാഴ് മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യം ശക്തമാകുന്നു. വട്ടമരങ്ങളും വേരുകൾ നഷ്ടപെട്ട മരങ്ങളും അടക്കം 286 മരങ്ങൾ ആണ് കോന്നി ഞള്ളൂർ മുതൽ മുണ്ടോൻമൂഴി പാലം വരെയുള്ള ഭാഗത്ത് നിലനിൽക്കുന്നത്. എന്നാൽ ഈ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യപെട്ട് വനപാലകർ ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയപ്പോൾ ഇത്രയും മരങ്ങൾ ഒന്നിച്ച് മുറിക്കാൻ സാധിക്കില്ല എന്നും ഏറ്റവും കൂടുതൽ ഭീഷണിയുള്ളവ മാത്രം മുറിക്കാൻ അനുമതി നൽകാം എന്നുമായിരുന്നു മറുപടി ലഭിച്ചത്. ഇതിനാൽ തന്നെ ഏറ്റവും അപകടകരമായ 56 മരങ്ങളുടെ ലിസ്റ്റ് രണ്ടാമത് നൽകുകയും ചെയ്തു. ഇത് മുറിച്ച് നീക്കുവാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്ത് നിൽക്കുകയാണ് ഇപ്പോൾ.

ഈ വിഷയം കഴിഞ്ഞ കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ചർച്ച ചെയ്യപെട്ടിരുന്നു. കോന്നി തണ്ണിത്തോട് റോഡിൽ മുണ്ടോൻമൂഴി പാലം വരെയുള്ള ഭാഗത്ത് നിരവധി പാഴ്മരങ്ങൾ ആണുള്ളത്. ഏറെയും വട്ട മരങ്ങൾ ആണ്. വള്ളിപടർപ്പുകളും മറ്റും പടർന്ന് കയറിയും ഉണങ്ങിയും ഇതിന്റെ മരച്ചില്ലകൾ ഒടിഞ്ഞ് റോഡിലേക്ക് വീഴുന്നത് പതിവാകുകയാണ്. നിരവധി തവണ ഈ വിഷയം കോന്നി താലൂക്ക് വികസന സമിതിയിൽ ചർച്ച ചെയ്യപെടുകയും ചെയ്തിരുന്നു. വേരുകൾ നഷ്ടപെട്ട മരങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...