തിരുവനന്തപുരം : പേട്ടയിൽ നിന്ന് കുട്ടിയെ പ്രതി തട്ടികൊണ്ടുപോയത് ഉപദ്രവിക്കാനാണെന്ന് സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു . കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി പലസ്ഥലത്ത് കറങ്ങി നടന്നുവെന്നും സിസിടിവിലൂടെയാണ് പ്രതിയിലേക്ക് എത്തിയത് എന്നും സി എച്ച് നാഗരാജു പറഞ്ഞു. പ്രതിയെ കൊല്ലത്ത് നിന്ന് രാവിലെകസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിസിടിവികൾ വിശദമായി പരിശോധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രതിയുടെ പേര് ഹസ്സൻ കുട്ടി എന്നാണ്. ഇയാൾ നേരത്തെ പോക്സോ കേസ് പ്രതിയാണ്. സിസിടിവിയിൽ നിന്ന് കിട്ടിയ ഫോട്ടോഗ്രാഫ് ഉപയോഗിച്ച് ജയിൽ ഹിസ്റ്ററി പരിശോധിച്ചുവെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും, കൂടുതൽ വിവരങ്ങൾ അതിലൂടെ വ്യക്തമാകും എന്നും അദ്ദേഹം പറഞ്ഞു.
അരമണിക്കൂർ സ്ഥലത്തെത്തി നിരീക്ഷിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകൽ ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.വിദ്യാഭ്യാസം കുറവുള്ള ആളും രാത്രി മുഴുവൻ കറങ്ങി നടക്കുന്ന ആളുമാണ്. പ്രതി മുൻപ് കൊല്ലത്ത് നാടോടി സംഘത്തിലെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തി. പക്ഷേ അതിൽ കേസ് ഉണ്ടായിട്ടില്ല ,അതും പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു. അയിരൂരിൽ പോക്സോ ആണ് കേസ് ഉള്ളത്. മോഷണ കേസുകളിലും പ്രതി.കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ട്രാക്കിലൂടെ റോഡിൽ എത്തി. അവിടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കടന്നു. കുട്ടി മരിച്ചെന്നാണ് പ്രതി കരുതിയത് അതിന്റെ ഭയം പ്രതിക്ക് ഉണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ തട്ടിക്കൊണ്ടുപോയ കേസിലും പോക്സോ ചുമത്തും. പരാതി കിട്ടിയ സമയം പുലർച്ചെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി.360 ഡിഗ്രി പരിശോധനയാണ് അന്നുമുതൽ നടത്തിയത് എന്നും കമ്മീഷണർ വ്യക്തമാക്കി.കുട്ടിയുടെയും മാതാപിതാക്കളുടെയും ഡിഎൻഎ പരിശോധന ഫലം നാളെ കിട്ടുമെന്നാണ് പ്രതീക്ഷ. പരിചയമില്ലാത്ത കുട്ടികളെ വശീകരിച്ച് ഉപദ്രവിക്കുന്ന സ്വഭാവമുള്ള ആളാണ് പ്രതി. ഇയാൾക്ക് മാനസിക പ്രശ്നമില്ല.തട്ടിക്കൊണ്ടുപോയ സ്ഥലം മുൻ പരിചയം ഇല്ലെന്നാണ് പ്രതി പറഞ്ഞത് എന്നും സി എച്ച് നാഗരാജു പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































