യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷം. തങ്ങളുടെ നോമിനികളുടെ കാര്യത്തില്‍ പ്രധാന നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം അബിന്‍ വര്‍ക്കിയെ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളും സജീവമാകുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അബിന്‍ വര്‍ക്കി പിന്നില്‍ നിന്ന് കുത്തി എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി അബിന്‍ വര്‍ക്കിയെ പരിഗണിക്കുന്നതിനുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

സംസ്ഥാന കമ്മിറ്റി ഗ്രൂപ്പില്‍ ഉള്‍പ്പെടെ അബിന്‍ വര്‍ക്കിക്ക് എതിരായ പോസ്റ്റുകള്‍ക്ക് പിന്നില്‍ രാഹുല്‍ അനുകൂലികള്‍ ആണ്. ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള കെ.സി വേണുഗോപാലിന്റെ നീക്കത്തിനും എതിര്‍പ്പുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭാരവാഹികളായവരുടെ തലപ്പത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിനു ചുള്ളിയിനെ നിയമിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പറയുന്നു. കെ.എം അഭിജിത്തിനെ നിയമിക്കാനുള്ള തീരുമാനത്തിനെയും ഇതേ യുക്തി ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നത്. തര്‍ക്കം ശക്തമായതോടെ ജെ.എസ് അഖിലും അടക്കമുള്ള പേരുകളും ചില നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനിടെ ഒരു വനിതയെ സംസ്ഥാന അധ്യക്ഷയാക്കി ഇപ്പോഴുള്ള നാണക്കേട് പരിഹരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....