ഉഴവൂരിലെ സിപിഎം ലോക്കൽകമ്മിറ്റി ഓഫീസ് വീണ്ടും വിദേശ മദ്യശാല കെട്ടിടത്തിലേക്ക് മാറ്റുവാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട് : ഉപകാരത്തീന് പ്രത്യേപകാരമായി ഉഴവൂരിൽ ടൗണിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന സിപിഎം ലോക്കൽകമ്മിറ്റി ഓഫീസ് മാറ്റി സ്ഥപിച്ച വിദേശ മദ്യഷോപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുവാൻ സിപിഎം തിരുമാനിച്ചതായി സൂചനകൾ. കേരളത്തിൽ വിദേശ മദ്യശാല കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക രാഷ്ട്രീയ പാർട്ടി സ്ഥാപനമാണ് ഉഴവൂരിലെ സിപിഎം ലോക്കൽകമ്മിറ്റി ഓഫീസ്. വിദേശ മദ്യഷോപ്പ് കെട്ടിടത്തീൽ ഇത്രയും കാലം ഓഫീസ് പ്രവർത്തിച്ചിരുന്നത് തികച്ചും സൗജന്യമായിട്ടായിരുന്നു. ഈ കെട്ടിടത്തിലെ വിദേശ മദ്യഷോപ്പ് വാഹനം ഗതാഗത റോഡിൽ നിന്നും മാറ്റണമെന്നുള്ള കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഉഴവൂരിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.

ഉഴവൂരിലെ സിപിഎം ലോക്കൽകമ്മിറ്റി ഓഫീസ് കെട്ടിടത്തിലെ വിദേശ മദ്യഷോപ്പ് മാറ്റുവാൻ എൽഡിഎഫിലെ തന്നെ ഒരു ഘടകകക്ഷി നേതാക്കൾ ഇടപെടലുകൾ നടത്തിയിരുന്നു. ഈ നീക്കം തടയാൻ സിപിഎം പ്രാദേശിക നേതൃത്വം ശ്രമിച്ച് പരാജയപ്പെട്ടു. ബാർ ഉടമകൾ കിലോമീറ്റർ അകലെയുള്ള മോനിപ്പള്ളി യിലേക്ക് വിദേശ മദ്യഷോപ്പ് മാറ്റുവാൻ കെട്ടിടം വരെ നിർമ്മിച്ചിരുന്നു. അത് പരാതികളെ തുടർന്ന് സർക്കാർ ഉപേക്ഷിക്കുകയും ഉഴവുർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ടൗണിലെ വിദേശ മദ്യഷോപ്പ് ടൗണിനോട് ചേർന്ന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. എറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ വിദേശ മദ്യഷോപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് സിപിഎം ലോക്കൽകമ്മിറ്റി ഓഫീസ് മാറ്റുന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം അറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....