തിരുവനന്തപുരം: ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ഒ.പിയിലെത്തുന്ന ഒരു രോഗിക്കായി ചെലവഴിക്കാൻ സാധിക്കുന്നത് ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണെന്ന് തുറന്നുപറഞ്ഞ് ഡോക്ടർമാരുടെ സംഘടന. രോഗവിവരം കേൾക്കാനും പരിശോധനക്കും ചികിത്സക്കും ഇത്ര ചുരുങ്ങിയ സമയമാകുന്നത് ഡോക്ടറുടെയും രോഗിയുടെയും അവകാശങ്ങൾ ഒരു പോലെ ലംഘിക്കുകയാണെന്നും കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേൻ (കെ.ജി.എം.ഒ.എ) ഭാരവാഹികൾ പറയുന്നു. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ- രോഗീ അനുപാതം 1000 രോഗിക്ക് ഒരു ഡോക്ടർ ആണ്. കേരളത്തിൽ മൊത്തത്തിൽ 80,000 ഡോക്ടർമാർ ജോലി ചെയ്യുന്നു എന്നാണ് കണക്കെങ്കിലും ആരോഗ്യ വകുപ്പിൽ 6165 ഡോക്ടർമാരുടെ തസ്തിക മാത്രമാണുള്ളത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ മേഖലയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. ജനസംഖ്യയിൽ 50 ശതമാനത്തോളം പേരും സർക്കാർ മേഖലയെ ചികിത്സക്കായി ആശ്രയിക്കുമ്പോൾ 1: 1000 അനുപാതക്കണക്കിൽ 17,665 ഡോക്ടർമാരുടെ കുറവാണ് സർക്കാർ മേഖലയിലുള്ളത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033