ചെങ്ങന്നൂരിലെ ഇടത്താവളം നിർമാണം പൂർത്തിയാക്കി വരുന്ന തീർഥാടക സീസണിൽ തുറക്കണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലെ ഇടത്താവളം നിർമാണം പൂർത്തിയാക്കി വരുന്ന തീർഥാടക സീസണിൽ തുറക്കണമെന്ന ആവശ്യം ശക്തം. മഹാദേവക്ഷേത്രത്തിനു സമീപം കുന്നത്തുമലയിൽ ദേവസ്വം ബോർഡിന്റെ 45 സെന്റ് സ്ഥലത്താണ് ഇടത്താവളം വരുന്നത്. 10.48 കോടി ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് നിർമാണത്തിലിരിക്കുന്നത്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടസമുച്ചയം നിർമിക്കുന്നത്.
കിഫ്ബി ഫണ്ടിൽനിന്ന് 116 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ ഉൾപ്പെടെ ആറ് ഇടത്താവളങ്ങളാണ് നിർമിക്കുന്നത്. കഴക്കൂട്ടം, എരുമേലി, നിലയ്‌ക്കൽ, ചിറക്കര,

മണിയങ്കോട് എന്നിവടങ്ങളിലാണ് മറ്റ് ഇടത്താവളങ്ങൾ. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിങ് കൺസ്ട്രക്‌ഷൻസ്‌ കോർപ്പറേഷനാണ് പ്രോജക്ട് കൺസൾട്ടന്റ്. മണ്ഡല, മകരവിളക്കുകാലത്ത് ചെങ്ങന്നൂരിലെത്തുന്ന ലക്ഷക്കണക്കിനു തീർഥാടകരെ ഉദ്ദേശിച്ചാണ് പദ്ധതി വിഭാവനം ചെയ്തത്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിനുതാഴെ 25 കാറുകൾ ഒരേസമയം പാർക്കുചെയ്യാൻ സാധിക്കും. 300 പേർക്ക് വിരിവെക്കാനും സാധിക്കും. രണ്ടാംനിലയിൽ അന്നദാന മണ്ഡപമാണ്. ഇവിടെ 350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. പാചകശാലയുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...