തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവള്ളൂർ: തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നു. അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ മാറി റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. വിള്ളൽ ഏതെങ്കിലും തരത്തിൽ അപകടത്തിന് കരണമായിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. റെയിൽവെയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിനിന്റെ 75 ശതമാനത്തോളം തീയണക്കാൻ സാധിച്ചിട്ടുണ്ട്. 52 ബോഗികളായി ഡീസൽ കൊണ്ടുവന്ന ട്രെയ്‌നിനാണ് തീപിടുത്തമുണ്ടായത്. ഇതിൽ അഞ്ചു ബോഗികൾ പൂർണമായും കത്തിനശിച്ചു. ഈ റെയിൽ പാതയിൽ ട്രെയിൻഗതാഗതം പൂർണമായും സ്തംഭിച്ചു. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് വലിയ തീയും പുകയും ഉയർന്നു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഡീസലിന് തീപിടിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അഗ്നിശ സേന പറഞ്ഞു. മണാലിയിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിച്ചത്. അപകടത്തെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെത്തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...