വ​രാ​ൽ പാ​ല​ത്തി​ന് കു​റു​കെ​യു​ള്ള ഷ​ട്ട​റി​ന്‍റെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : തി​രു​മൂ​ല​പു​രം ഭാ​ഗ​ത്തെ മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന നി​ര​ന്ത​ര വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വ​രാ​ൽ പാ​ല​ത്തി​ന് കു​റു​കെ​യു​ള്ള ഷ​ട്ട​റി​ന്‍റെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ 17, 18 വാ​ർ​ഡു​ക​ളി​ലെ മം​ഗ​ല​ശ്ശേ​രി, പു​ളി​ക്ക​ത്ത​റ, ആ​റ്റു​മാ​ലി, അ​ടും​മ്പ​ട, പ​ള്ളി​ക്കോ​ള​നി, ഇ​ട​മ​ന​ത്ത​റ, ഞാ​വ​നാ​കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ലാ​വും. ഒ​ഴു​ക്ക് വ​ർ​ധി​ക്കു​ന്ന​തോ​ടെ ഷ​ട്ട​ർ അ​ട​യ്ക്കു​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്. വെ​ള്ളം ക​ട​ത്തി​വി​ടാ​ൻ ഷ​ട്ട​ർ തു​റ​ന്നാ​ൽ 17-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ടും​മ്പ​ട,

പ​ള്ളി​ക്കോ​ള​നി, ഇ​ട​മ​ന​ത്ത​റ, ഞാ​വ​നാ​കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​രും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മീ​ന്ത​ല​വ​യ​ൽ പു​ഞ്ച​യി​ൽ 1975 ൽ ​ആ​രം​ഭി​ച്ച കൃ​ഷി​ക്കാ​യാ​ണ് പ്ര​ദേ​ശ​ങ്ങ​ളു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി ത​ടി​കൊ​ണ്ടു ഷ​ട്ട​ർ നി​ർ​മി​ച്ച​ത്. പി​ന്നീ​ട് ഇ​ത് ഇ​രു​മ്പ് ഷ​ട്ട​ർ ആ​ക്കി മാ​റ്റി. നി​ർ​മാ​ണ​ത്തി​ലെ പി​ഴ​വും സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തും മൂ​ലം മ​ണി​മ​ല​യാ​റ്റി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​ന്ത​ര പ​രാ​തി​ക​ളെ തു​ട​ർ​ന്ന് ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​ല​വ​ട്ടം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...