നാരങ്ങാനം പഞ്ചായത്തിലെ വളഞ്ഞിലേക്ക് ​ മഠത്തുംപടി റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം :​  നാരങ്ങാനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന വളഞ്ഞിലേക്ക് ​ മഠത്തുംപടി റോഡിന്റെ ദുരവസ്ഥ വലയ്ക്കുന്നത് ഇവിടുത്തെ ജനങ്ങളെയാണ്.  രോഗികളെ പ്രധാന റോഡായ കടമ്മനിട്ട​ കോഴഞ്ചേരി റോഡിൽ എത്തിച്ചാലെ ആശുപത്രിയിലെത്തിക്കാൻ പോലുമാകൂ. നാലുപേർ കൂടി എടുത്താണ് രോഗികളെ റോഡിലെത്തിക്കുന്നത്. വൈദ്യുതി ലൈൻ ഉണ്ടെങ്കിലും വഴിവിളക്കില്ല. ഈ വഴിയുടെ മദ്ധ്യഭാഗത്തായി വലിയ മൂന്ന് ആഞ്ഞിലി മരങ്ങൾ നിൽക്കുന്നതും വഴിക്ക് തടസമാകുന്നു. നടന്നുകയറി പോകാനെങ്കിലും കഴിയുന്ന രീതിയിൽ ഈ വഴി നന്നാക്കി തരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രണ്ട് വർഷം മുമ്പ് വെട്ടി​യ റോഡാണിതെന്ന് വാർഡ് മെമ്പർ സുനിത പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. വഴിയിൽ തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് അനുമതിക്കായി കളക്ടർക്കും അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് റോഡിന്റെ പുന:രുദ്ധാരണത്തിന് നടപടി ഉണ്ടാകും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...