കോട്ടയം : കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കത്തിൽ കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്. പാലായിലെ പ്രാദേശിക നേതാക്കൾ അടക്കം എതിർപ്പുമായി രംഗത്തെത്തി. കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവന്നാൽ വിജയിച്ച സീറ്റുകൾ അടക്കം വിട്ടു നൽകേണ്ടിവരുമെന്ന് പാലാ ബ്ലോക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് തോമസ് ആർ വി കുറ്റപ്പെടുത്തി.
പാലായിൽ അടക്കം കേരള കോൺഗ്രസ് എമ്മിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ വസ്തുത മനസ്സിലാക്കാതെയാണ് ചില നേതാക്കാൾ ഇവരെ സ്വാഗതം ചെയ്യുന്നതെന്നും വിമർശനമുണ്ട്. മുന്നണി മാറ്റം സംബന്ധിച്ച് യു.ഡി.എഫുമായി ചർച്ച നടക്കുന്നുവെന്ന പ്രചാരണത്തിൽ വസ്തുതയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിന്റെ ഒരു നേതാക്കളും തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല. ഇടതുമുന്നണിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ല. കേരള കോൺഗ്രസ് എമ്മിന്റെ പ്രാധാന്യം യു.ഡി.എഫ് തിരിച്ചറിഞ്ഞെങ്കിൽ അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























