തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ ഉയർന്ന് വന്നിട്ടും സംസ്ഥാന കൗൺസിൽ യോഗം ചേരാത്തതിൽ അടക്കം സി.പി.ഐക്കുള്ളില്‍ കടുത്ത അതൃപ്തി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ആരോഗ്യ പ്രശ്ന്ങ്ങള്‍ മൂലമാണ് യോഗം ചേരാത്തത് എങ്കിലും അതിനെ എതിർ വിഭാഗം ആയുധമാക്കുന്നുണ്ട്. സംഘടനയെ ചലിപ്പിക്കാന്‍ കേന്ദ്രനേത്യത്തിന്‍റെ ഇടപെടല്‍ കാനം വിരുദ്ധ വിഭാഗം ആവശ്യപ്പെടുന്നുണ്ട്.മാസപ്പടി വിവാദം, പുതുപ്പള്ളി തെരഞ്ഞെടുപ്പ് തോല്‍വി അടക്കമുള്ള വിഷയങ്ങളില്‍ സി.പി.ഐ കാര്യമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
മാത്രമല്ല സംസ്ഥാന കൗണ്‍സില്‍ ചേർന്നിട്ട് ആഴ്ചകള്‍ ഏറെയായി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് യോഗങ്ങള്‍ ചേരാത്തതെങ്കിലും എതിർ വിഭാഗം ഇത് ആയുധമാക്കുന്നുണ്ട്. സർക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന് വരുമ്പോള്‍ പ്രധാന ഘടകകക്ഷിയായ സി.പി.ഐ മൗനം പാലിക്കുന്നുവെന്നാണ് സി.പി.ഐയിലെ ഒരു വിഭാഗത്തിന്‍റെ വിമർശനം.സർക്കാരിലെ തിരുത്തല്‍ ശക്തിയായിരുന്ന സി.പി.ഐ പഴയ ഊർജ്ജത്തോടെ പ്രവർത്തിക്കുന്നില്ലെന്ന വിമർശനവും ഇവർക്കുണ്ട്.