അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

For full experience, Download our mobile application:
Get it on Google Play

ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം. മേൽനോട്ടം ഉറപ്പാക്കുന്നതിൽ ട്രസ്റ്റിന് വീഴ്ചയുണ്ടായെന്നും എസ്ഐടി കണ്ടെത്തി. അതേസമയം സംഭാവന കൊള്ളയിൽ ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാർ ആവശ്യപ്പെട്ടു. ആരാണ് കൊള്ള നടത്തിയതെന്ന തെളിവുണ്ടെന്നും രാമഭക്തർ വഞ്ചിക്കപ്പെട്ടെന്നും വിഎച്ച്പി നേതാക്കൾ പറയുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഎച്ച്പിയുടെ വാർഷിക യോഗം മാറ്റിവെച്ചു. സംഭാവന തട്ടിപ്പില്‍ പ്രത്യേക സംഘം കൂടുതൽ പരിശോധന നടത്തും. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന 150 ജീവനക്കാരെ കൂടി തിരിച്ചറിഞ്ഞു. അടുത്ത വർഷം യുപി നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ്‌ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റായി അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് മാറുകയാണ്.

ക്ഷേത്രത്തിലെ ഭണ്ഡാരപ്പണം നടത്തിപ്പുകാർ അപഹരിച്ചെന്നതിന്റെ തെളിവുമായി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് കൈമാറിയതോടെ ഉത്തരവാദിത്വത്തിൽനിന്ന് ബിജെപിക്കും സംഘപരിവാറിനും ഒഴിഞ്ഞു മാറാനാവാത്ത അവസ്ഥയായി. ‌പ്രത്യേക അന്വേഷണ ഇന്നലെ അയോധ്യയിൽ എത്തിയിരുന്നു. ഇന്നും ഇതു സംബന്ധിച്ച പരിശോധന തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...