സിനിമയ്ക്ക് പ്രദർശന വിലക്കില്ല ; അഫാന്റെ പിതാവിന്റെ ഹർജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി പ്രമേയപരമായി സാമ്യമുള്ള ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയ്ക്ക് പ്രദര്‍ശന വിലക്കില്ല. സിനിമ റിലീസ് ചെയ്യാന്‍ ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ ഹർജിയാണ് കോടതി തള്ളിയത്. കേസിൽ വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. സിനിമ റിലീസ് ചെയ്യുന്നത് തന്റെ മകന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും റഹീം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സിനിമ കേസിന്റെ വിചാരണയെ ബാധിക്കുമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

പ്രസാദ് നൂറനാട് ആണ് ‘കാലം പറഞ്ഞ കഥ’ സംവിധാനം ചെയ്തിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് കഥ എഴുതിയിരിക്കുന്നത്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സിനിമയ്ക്ക് വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമില്ലെന്നും സംസ്ഥാനത്ത് നടന്ന പല സംഭവങ്ങൾ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. കുട്ടികൾക്ക് ബോധവൽക്കരണമെന്ന നിലയിലാണ് സിനിമ ഒരുക്കിയതെന്നാണ് പ്രസാദ് നൂറനാട് അവകാശപ്പെടുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ, അഫാൻ എന്ന യുവാവ് കുടുംബാംഗങ്ങളായ നാല് പേരെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയത് കേരളത്തെ ആകെ ഞെട്ടിച്ച സംഭവമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...