സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി/തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പോലീസ്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് സുരക്ഷയ്ക്കായി പൂർത്തിയാക്കിയിരിക്കുന്നത്. പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തോടനുബന്ധിച്ച് ഇന്ന് ഏപ്രിൽ 7-ന് തൃശൂർ നഗരത്തിൽ ഉച്ചയ്ക്ക് ശേഷം കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം റൂറൽ പരിധിയിലുള്ള 1989 ബൂത്തുകളുടെ സുരക്ഷയ്ക്കായി മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഇതിൽ തമിഴ്നാട് പോലീസും കേന്ദ്ര സേനയിൽ നിന്നുള്ള 300 ഓളം ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കൂടാതെ 1852 സ്പെഷ്യൽ പോലീസ് ഓഫീസർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കർമ്മനിരതരാകും. കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ പൊങ്ങൻചുവട്, കുട്ടംപുഴ സ്റ്റേഷൻ പരിധിയിലെ തലവച്ചപ്പാറ, കുഞ്ഞിപ്പാറ, തേറകുടി, താളുംകണ്ടം, വാരിയം എന്നീ ബൂത്തുകളിലാണിത്. ഇവിടെ പ്രത്യേക വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇലക്ഷൻ നിരീക്ഷിക്കാൻ 94 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ സംഘത്തിനൊപ്പവും ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രത്യേക ക്യാമറ ടീമും ഉണ്ടാകും. എല്ലാ സ്റ്റേഷൻ പരിധിയിലും ക്യു.ആർ.ടി ടീമുകളും ലോ ആൻഡ് ഓർഡർ പട്രോളിംഗ് സംഘങ്ങളും സജ്ജമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....