അ​തി​ര​പ്പി​ള്ളി​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ മാറ്റമില്ല

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന തോ​ട്ട​ത്തി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ഗ​ണ​പ​തി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യി​ല്ല. ആ​രോ​ഗ്യ​സ്ഥി​തി കൂ​ടു​ത​ല്‍ മോ​ശ​മാ​യാ​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. തൃ​ശൂ​രി​ല്‍ നി​ന്നും കോ​ട​നാ​ടി​ല്‍ നി​ന്നും വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. പ്രാ​ഥ​മി​ക നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​ന​യ്ക്ക് ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ എ​ണ്ണ​പ്പ​ന​ത്തോ​ത്തി​ലാ​ണ് അ​വ​ശ​നി​ല​യി​ലാ​യ കൊ​മ്പ​നെ ക​ണ്ട​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ ആ​ന തോ​ട്ട​ത്തി​ലു​ണ്ട്. ര​ണ്ട് കൊ​മ്പ​ന്മാ​ർ ആ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രു ആ​ന മ​ട​ങ്ങി​യെ​ങ്കി​ലും ഈ ​ആ​ന സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ര​ണ്ട​ക്കെ​ട്ട് മൂ​ല​മാ​ണ് ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം, ആ​ന​യു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ കാ​ര്‍​ഷി​ക വി​ള​ക​ളി​ല്‍ വി​ഷം​വ​ച്ച​ത് ക​ഴി​ച്ച​ത് മൂ​ല​മാ​ണോ ആ​ന അ​വ​ശ​നി​ല​യി​ലാ​യ​തെ​ന്നും സം​ശ​യങ്ങൾ വർധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...