ചിറ്റാര്‍ – പുതുക്കട റോഡിന് ശാപമോക്ഷമില്ല ; റാന്നി – കോന്നി എം.എല്‍.എമാര്‍ പറഞ്ഞു പറ്റിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ – പുതുക്കട റോഡിന്റെ ശോചനീയാവസ്ഥ വാഹന യാത്രക്കാരെ സാരമായി ബാധിക്കുന്നു. ഏഴ് കിലോമീറ്ററോളം ദൂരത്തിലുള്ള റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ട് കാലങ്ങളേറെ കഴിഞ്ഞു. അഞ്ച് വര്‍ഷത്തോളമായി റോഡ്‌ തകര്‍ന്നിട്ട്, ശക്തമായ മഴകൂടി ആരംഭിച്ചതോടെ റോഡില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. പതിനഞ്ചിലധികം  ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. വലിയ വളവുകളോ കയറ്റങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ ചിറ്റാര്‍ മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം വാഹനങ്ങളും ഈ വഴിയാണ് കടന്നുപോയിരുന്നത്‌. പത്തിലധികം സ്കൂള്‍ ബസുകളും ഈ റോഡിലൂടെ കുട്ടികളുമായി യാത്ര ചെയ്യുന്നുണ്ട്. ഉന്നത നിലവാരത്തില്‍ റോഡ്‌ ടാര്‍ ചെയ്ത് നവീകരിക്കുമെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടും യാതൊരു ഫലവും ഉണ്ടായില്ല.

ശബരിമലയുടെ സമാന്തര പാതകളിലൊന്നാണ് ഇത്. റോഡ്‌ തകര്‍ച്ചയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത്. നിരവധി ബൈക്ക് യാത്രികള്‍ വീണ് പരിക്കേറ്റിട്ടും റോഡ്‌ തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞില്ല. റാന്നി – കോന്നി നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ ഒന്ന് കൂടിയാണ് ഇത്. പുതുക്കട മുതല്‍ മണക്കയം വരെ പെരുനാട്‌ പഞ്ചായത്തിലെ പത്താം വാര്‍ഡിലൂടെയാണ് കടന്നുപോകുന്നത്. ഉന്നത നിലവാരത്തില്‍ റോഡ്‌ ടാറിംഗ് പൂര്‍ത്തിയാക്കാന്‍ കോടികള്‍ അനുവദിച്ചു എന്ന് ജനപ്രതിനിധികള്‍ പറയുമ്പോഴും ഇവയെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങി പോവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....