കോഴിക്കോട്: നവകേരള സദസിൽ പന്തലിലെ വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകർക്ക് ചെറിയ നോട്ട പിശക് പറ്റി. ചിലർ ഇരിക്കുന്നത് ഇരുട്ടത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സ്കൂളിൽ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി. വികസനം നമുക്ക് വേണം. വേണ്ടത് സർവ തലസ്പർശിയായ വികസനമാണെന്നും പിണറായി പറഞ്ഞു. ഏതെങ്കിലും പ്രത്യേക വിഭാഗം/ പ്രദേശം അല്ല അത് അനുഭവിക്കേണ്ട ആളുകൾ. ഏത് പദ്ധതി വന്നാലും എതിർക്കും എന്നതിൻ്റെ ഉദാഹരണം ആണ് തുരങ്കപാത. വയനാടിന് അത്യാവശ്യമായ പാതയെ എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്? വലിയ ആപത്ത് ഉണ്ടാകും എന്ന് പറഞ്ഞു. എതിർക്കും എന്നാവർത്തിച്ചു. ഏത് പരിപാടികളെയുണ്ടെങ്കിലും എതിർക്കും. അതാണ് നിലപാട്. രാഷ്ട്രീയമായ എതിർപ്പുകൾ കാണും. ഇത് അതല്ല. നാടിൻ്റെ മൊത്തത്തിൽ ഉള്ള ആവശ്യങ്ങളെ എതിർക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരളസഭയെ എതിർത്തു. ലോക മലയാളികൾക്ക് സംസാരിക്കാനും പ്രശ്നങ്ങൾ പറയാനും ഉള്ള വേദിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























