സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല ; വൈദ്യുതി കരാറുകള്‍ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല. വൈദ്യുതി കരാറുകളുടെ കാലാവധി നീട്ടിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരമായ പശ്ചാത്തലത്തിലാണ് ലോഡ് ഷെഡിങ് വേണ്ടെന്ന് വയ്ക്കുന്നത്. വൈദ്യുതി കരാറുകള്‍ ഡിസംബര്‍ 31വരെയാണ് നീട്ടിയിരിക്കുന്നത്. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അര്‍ധരാത്രി ഉത്തരവിറക്കുകയായിരുന്നു. നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബര്‍ 31 വരെ നീട്ടി.

2024 ജനുവരി 1 മുതല്‍ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് കമ്മിഷന്റെ നടപടി. പുതിയ കരാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം. മഴ കുറഞ്ഞത്തിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കെഎസ്ഇബി മാനേജ്‌മെന്റ് വേഗത്തില്‍ തീരുമാനമെടുക്കണം. നിലവിലുള്ള പ്രതിസന്ധി കരാര്‍ റദ്ദാക്കിയത് കാരണമല്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. മഴ കുറഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര ഉത്പാദനവും കുറഞ്ഞുവെന്നും കമ്മിഷന്‍ വിശദീകരിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു ; പിന്തുണയുമായി പിണറായി

0
ഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരം...

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...