ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ജനപ്രിയ ബ്രാന്റുകള്‍ ഇല്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി : ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ജനപ്രിയ ബ്രാന്റുകള്‍ ഇല്ലെന്ന് പരാതി. സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട് ലെറ്റിലാണ് എംസിബി, ഹണി ബി അടക്കമുള്ള ജനപ്രിയഐറ്റങ്ങള്‍ ഇല്ലാത്തത്. വിലകൂടിയ ഇനങ്ങള്‍ മാത്രമാണ് ഉള്ള തെന്നും ഉപഭോക്താക്കള്‍ പറയുന്നു. ആഘോഷ ദിനമായിട്ടും ബെവ്‌കോ ഔട്ട്‌ലെറ്റില്‍ സാധനങ്ങൾ ഇല്ലെന്ന പരാതിയാണ് ഉയരുന്നത്. റാക്കുകള്‍ കാലിയാണ്. സാധാരണ ഉപഭോക്തക്കള്‍ വാങ്ങുന്ന ബ്രാന്റുകള്‍ ഇല്ലെന്നാണ് ആരോപണം. ജനപ്രിയ ബ്രാന്റുകളായ എംസിബി, ഹണി ബീ, ജവാന്‍ അടക്കമുള്ളവയാണ് ഔട്ട്‌ലെറ്റില്‍ ഇല്ലാത്തത്. പ്രീമിയം കൗണ്ടറിലും വില കൂടിയ ബ്രാന്റുകള്‍ മാത്രമാണുള്ളത്.

അതേസമയം കോഴിക്കോട് വെള്ളയിലെ വെയര്‍ ഹൗസ് ഷിഫ്റ്റിംഗ് നടക്കുന്നത് കാരണം ലോഡ് വരാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഒരു ലോഡ് ഇന്നെത്തുമെങ്കിലും മൂന്ന് ലോഡ് എങ്കിലും അടുപ്പിച്ച് എത്തിയാല്‍ മാത്രമായിരിക്കും കുറച്ചെങ്കിലും പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ ഔട്ട്‌ലെറ്റുകളിലും സമാനപ്രശ്‌നങ്ങള്‍ ഉണ്ട്. അതിനിടെ മദ്യക്ഷാമത്തിനുണ്ടായ കാരണവുമായി അധികൃതര്‍ രംഗത്തെത്തി. മാര്‍ച്ച് മാസത്തിലെ സ്റ്റോക്കെടുപ്പും ഈസ്റ്ററും തെരഞ്ഞെടുപ്പും കാരണം ഡ്രൈ ഡേ കൂടിയതും അടുപ്പിച്ച് ജില്ലയിലേക്ക് ലോഡ് എത്താന്‍ വൈകിയതുമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു. കോഴിക്കോട്ടെ വെയര്‍ഹൗസില്‍ തൊഴിലാളികള്‍ സമരത്തിലായതും പ്രതിസന്ധിയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...