അരുവാപ്പുലം പഞ്ചായത്തിലെ പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണിന് റേഞ്ചില്ല : തോട്ടം തൊഴിലാളികള്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണുകള്‍ക്ക് കവറേജും ഇന്റര്‍നെറ്റ് ബന്ധവും ലഭിക്കാത്തത് തോട്ടം തൊഴിലാളികളുടെ ജിവിതം പ്രതിസന്ധിയിലാക്കുന്നു. ഇവര്‍ക്ക് ലഭിക്കേണ്ട റേഷന്‍ ആനുകൂല്യങ്ങള്‍ നെറ്റും റെയ്ഞ്ചും ഇല്ലാത്തതിന്റെ പേരില്‍ തടസ്സപ്പെടുകയാണ്. പുതിയ ബി.എസ്.എന്‍.എല്‍ ടവര്‍ സ്ഥാപിച്ചിട്ടും മൊബൈല്‍ ഫോണുകള്‍ക്ക് കവറേജ് ലഭിക്കുന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി, വയക്കര, ഒരേക്കര്‍ പ്രദേശങ്ങള്‍ ആണ് മൊബൈല്‍ റെയ്ഞ്ച് പരിധിയില്‍ നിന്നും പൂര്‍ണ്ണമായും പുറത്തായത്. കല്ലേലി ഹാരിസണ്‍ എസ്റ്റേറ്റിലെ ആയിരത്തോളം വരുന്ന തോട്ടം തൊഴിലാളികളാണ് ഇത് മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ റേഷന്‍ കടയിലെ ബയോമെട്രിക് പഞ്ചിംഗ് നടക്കാത്തത്‌ കാരണം ഇവര്‍ക്കുള്ള റേഷന്‍ വിഹിതവും മുടങ്ങുകയാണ്.

റേഷന്‍ കട നടത്തുന്നവര്‍ കിലോമീറ്ററുകള്‍ താണ്ടി റെയ്ഞ്ച് ഉള്ള സ്ഥലങ്ങളില്‍ പോയാണ് പഞ്ചിംഗ് നടത്തുന്നത്. വന്യമൃഗ ശല്യമുള്ള വനപാതകളില്‍ കൂടി നാട്ടുകാര്‍ക്ക് പല തവണ റേഷന്‍ വാങ്ങാന്‍ യാത്ര ചെയ്യേണ്ടിയും വരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ബി.എസ്.എന്‍.എല്‍ ടവര്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാണ്. ഇത് തന്നെയാണ് ഒരേക്കര്‍ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ടവറിന്റെയും അവസ്ഥ. വന്യജീവി ആക്രമണമോ മറ്റ് അടിയന്തിര സാഹചര്യമോ ഉണ്ടായാല്‍ പുറം ലോകവുമായി ഫോണില്‍ ബന്ധപ്പെടാന്‍ പോലും ഇവര്‍ക്ക് കഴിയില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആനയുടെ ആക്രമണം ഉണ്ടായാല്‍ പോലും ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. കുട്ടികളുടെ പഠനത്തെയും ഇത് സാരമായി ബാധിക്കുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...