അധികം വൈകാതെ വരുന്ന വാര്‍ത്ത കേരളത്തിലെ ഫിനാന്‍സ് മേഖലയെത്തന്നെ പിടിച്ചുകുലുക്കുന്നതായിരിക്കും. ആയിരക്കണക്കിന് നിക്ഷേപകര്‍ തെരുവില്‍ സമരം ചെയ്യുമ്പോള്‍ ഉടമയും കുടുംബവും ഇന്ത്യയുമായി നയതന്ത്രബന്ധം പോലുമില്ലാത്ത ഏതെങ്കിലും രാജ്യത്ത് എത്തിയിട്ടുണ്ടാകും.
കൊച്ചി: നിക്ഷേപകര്‍ക്ക് പലിശയും ജീവനക്കാര്‍ക്ക് ശമ്പളവും കൊടുക്കുവാന്‍ പണമില്ലാതെ വലയുകയാണ് പല നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (NBFC). വീണ്ടും ഡിബഞ്ചറുകള്‍ (NCD) ഇറക്കി അതിലൂടെ നിക്ഷേപം സമാഹരിക്കുക മാത്രമാണ് ഇവരുടെ മുമ്പിലുള്ള വഴി. അടുത്തദിവസങ്ങളില്‍ വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെ NCD കച്ചവടം ആരംഭിക്കും. ഇവരുടെ ചതിക്കുഴിയിലേക്ക് ആര്‍ത്തിമൂത്ത മലയാളികള്‍ ഈയ്യാംപാറ്റയെപ്പോലെ പറന്നടുക്കുമെന്ന് ഉറപ്പാണ്. കുറച്ചുനാള്‍ കഴിഞ്ഞ് കമ്പനി പൂട്ടിക്കെട്ടി ഉടമ മുങ്ങിക്കഴിയുമ്പോള്‍ ചിറക് കരിഞ്ഞ് നടുറോഡില്‍ സമരവും പ്രതിഷേധവുമായി ഇവര്‍ നടക്കേണ്ടിവരും. കൂടാതെ പോലീസ് സ്റ്റേഷന്‍, കോടതി, വക്കീലാപ്പീസ് എന്നിവിടങ്ങളിലെ സ്ഥിരം സന്ദര്‍ശകരായും ഇവര്‍ മാറും.
പലിശയും ശമ്പളവും കൊടുത്തു സ്വന്തം അടിത്തറ തോണ്ടിക്കഴിഞ്ഞിരിക്കുകയാണ് പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും. ഇതില്‍ ഏറെയും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (NBFC) ആണെന്നത് വരാന്‍ പോകുന്ന വിപത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. യാതൊരു ബിസിനസ്സും ചെയ്യാതെ തുടര്‍ച്ചയായി ഡിബഞ്ചറുകള്‍ (NCD) മാത്രം ഇറക്കി ജനങ്ങളുടെ കയ്യിലുള്ള ചില്ലിക്കാശ് വരെ ഇവര്‍ ഊറ്റിയെടുക്കുകയാണ്. കുറഞ്ഞ കാലയളവില്‍ പണം ഇരട്ടിപ്പിച്ചു നല്കാമെന്നുള്ള മോഹന വാഗ്ദാനത്തില്‍ മിക്കവരും കുടുങ്ങും. കാരണം പണത്തോടുള്ള മലയാളിയുടെ ആര്‍ത്തി വളരെ വ്യക്തമായി മനസ്സിലാക്കി മര്‍മ്മത്തില്‍ കൊള്ളുന്ന വാഗ്ദാനങ്ങളാണ് ഇവര്‍ പരസ്യത്തില്‍ നല്‍കുന്നത്. നിക്ഷേപകരുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ ഏതറ്റം വരെയും ഇവര്‍ പോകുമെന്നതിന്റെ തെളിവാണ് കോടികളുടെ പരസ്യങ്ങള്‍.
പേരിനുമാത്രം സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ നടത്തുന്നതൊഴിച്ചാല്‍ നാളുകളായി മറ്റ് യാതൊരു ബിസിനസ്സും പലരും ചെയ്യുന്നില്ല എന്നത് ഏറെ ഗൌരവമുള്ള വിഷയം തന്നെയാണ്. പിന്നെങ്ങനെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പലര്‍ക്കും സംശയം ഉണ്ടാകും. അതും വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെ. നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നതും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും കാലാവധി തികഞ്ഞ നിക്ഷേപങ്ങള്‍ തിരികെ നല്കുന്നതുമൊക്കെ പുതിയതായി ഒഴുകിയെത്തുന്ന നിക്ഷേപങ്ങളില്‍ നിന്നുമാണ്. കൂടാതെ കോടികള്‍ ചെലവഴിച്ച് കോര്‍പ്പറേറ്റ് ഓഫീസ് കെട്ടിപ്പൊക്കുന്നതുമൊക്കെ നിക്ഷേപകരുടെ പണം എടുത്തുകൊണ്ടാണ്. പരസ്യവും ആഡംബരവും കാട്ടി വീണ്ടും നിക്ഷേപം കൈക്കലാക്കുവാനുള്ള ഒരു തന്ത്രം മാത്രമാണിത്. ശരാശരി മലയാളികളെല്ലാം ഇതില്‍ വീഴുമെന്ന് കമ്പനി മുതലാളിക്ക് നന്നായി അറിയാം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി NCD കച്ചവടത്തിന്റെ ഗ്രാഫ് താഴേക്കാണ്. ചുരുക്കം ചില കമ്പനികളുടെ ഒഴിച്ച് മറ്റുള്ളവരുടെ NCD യില്‍ നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. 100 കോടി ലക്‌ഷ്യം വെക്കുമ്പോള്‍ 40 കോടി പോലും ലഭിക്കുന്നില്ല എന്നത് ഇവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ്. ജീവനക്കാര്‍ക്ക് ടാര്‍ജറ്റ് നല്‍കിയും ശമ്പളം വൈകിച്ചും പരമാവധി സമ്മര്‍ദ്ദം നല്‍കി ശ്രമിച്ചിട്ടും ഇവരുടെ നിക്ഷേസമാഹരണം പരാജയമാണ്. അടുത്ത ദിവസങ്ങളില്‍ ഇറക്കുന്ന NCD കളും ലക്‌ഷ്യം കാണില്ലെന്നത് ഏറെക്കുറെ ഉറപ്പിക്കാം. അങ്ങനെയെങ്കില്‍ അധികം വൈകാതെ വരുന്ന വാര്‍ത്ത കേരളത്തിലെ ഫിനാന്‍സ് മേഖലയെത്തന്നെ പിടിച്ചുകുലുക്കുന്നതായിരിക്കും. ആയിരക്കണക്കിന് നിക്ഷേപകര്‍ തെരുവില്‍ സമരം ചെയ്യുമ്പോള്‍ ഉടമയും കുടുംബവും ഇന്ത്യയുമായി നയതന്ത്രബന്ധം പോലുമില്ലാത്ത ഏതെങ്കിലും രാജ്യത്ത് എത്തിയിട്ടുണ്ടാകും.>>> പരമ്പര തുടരും. നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]































