കടുവയെ പിടികൂടാൻ ഇനിയാരുമില്ല ; തെരച്ചിൽ അവസാനിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : ഒരുമാസം പിന്നിട്ടിട്ടും കാണാമറയത്ത് തുടരുന്ന കടുവെയ്ക്കായുള്ള കാടിളക്കിയുള്ള തെരച്ചിൽ അവസാനിപ്പിക്കാൻ ഉറച്ച് ഉന്നത വനപാലകർ. നവംബർ 28 മുതൽ കുറുക്കന്മൂലയിലും പരിസരങ്ങളിലും ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ കണ്ടെത്തുന്നതിനു നാഷനൽ ടൈഗർ കൺസർ‍വേഷൻ അതോറിറ്റി നിർദേശപ്രകാരം രൂപീകരിച്ച നിരീക്ഷണ സമിതി യോഗം ഇന്നലെ ചേർന്നു.

തെ രച്ചിൽ അവസാനിപ്പിക്കുന്നതിനായി ഉത്തരമേഖലാ സിസിഎഫ് ഡി.കെ.വിനോദ് കുമാർ ഇറക്കിയ ഉത്തരവിലെ കാര്യങ്ങൾ യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. യോഗ തീരുമാനങ്ങൾ സിസിഎഫിനെ രേഖാമൂലം അറിയിക്കും. തുടർന്നും ഒരു സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം കടുവ ഭീതിയുള്ള മേഖലയിൽ ഉണ്ടാവും.

പ്രദേശത്ത് സ്ഥാപിച്ച കൂട് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നു 10.30ന് സബ് കലക്ടർ ഓഫീസിൽ ചേരുന്ന യോഗത്തിൽ വീണ്ടും ചർച്ച ചെയ്യും. കടുവ കാടു കയറിയെന്ന നിഗമനത്തിൽ നാട്ടിൻ പുറങ്ങളിൽ സ്ഥാപിച്ച കൂടുകൾ ഇന്നലെ അടച്ചു. നിരീക്ഷണ സമിതി യോഗത്തിൽ നഗരസഭാ കൗൺസിലർ ആലീസ് സിസിൽ, നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്ണോയി, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സഖറിയ, ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....