കേരളത്തിലെ തീവണ്ടികളിലെ ഭക്ഷ്യസുരക്ഷ മേൽനോട്ടത്തിന് ആളില്ല ; റെയിൽവേ നിയമിച്ചത് രണ്ടുപേരെ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കേരളത്തിലെ തീവണ്ടികളിലെ ഭക്ഷ്യസുരക്ഷയുടെ മേൽനോട്ടത്തിന് റെയിൽവേ നിയമിച്ചത് രണ്ടുപേരെ മാത്രം. ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ മേൽനോട്ടം വഹിക്കേണ്ടത് 350 കിലോമീറ്ററിലെ ആരോഗ്യസുരക്ഷ. യാത്രയ്ക്കൊപ്പംതന്നെ പ്രാധാന്യമേറിയ ആഹാരശൃംഖലയെയാണ് റെയിൽവേ നിസ്സാരമായെടുക്കുന്നത്. മംഗളൂരുമുതൽ പാലക്കാടുവരെ (350 കിമീ) 200 ഓളം ആഹാര സ്റ്റാളുകളും അത്രതന്നെ തീവണ്ടി സർവീസുമുണ്ട്. ഇവയിലെ ആരോഗ്യസുരക്ഷയും ഭക്ഷണ ഗുണനിലവാരവും ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യണം. തിരുവനന്തപുരം ഡിവിഷനിലെ 358 കിലോമീറ്റർ നോക്കാനും ഒരാൾ മാത്രം. ആരോഗ്യസുരക്ഷ റെയിൽവേ രേഖകളിൽ കൃത്യമാണ്. എന്നാൽ തീവണ്ടികളിലെ ആഹാരവിതരണക്കാരെ ‘വൃത്തിയാക്കാൻ’ റെയിൽവേയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പകൽവണ്ടികളിലടക്കം ആഹാരവിതരണം പാളിയതും ഇവരുടെ വൃത്തിയില്ലായ്മ കാരണമാണ്അംഗീകൃത റസ്റ്ററന്റുകളിൽനിന്ന്‌ ഭക്ഷണം വാങ്ങൽ, അവ വൃത്തിയും വെടിപ്പുമായി തീവണ്ടികളിൽ നൽകൽ എന്നിവ റെയിൽവേ നിയമാവലിയിൽ പ്രധാനമാണ്. അതിൽ പലതും അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ഉദ്യേഗസ്ഥർ തന്നെ പറയുന്നു. മംഗളൂരു, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ വലിയ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ബേസ് കിച്ചണിൽ ആഹാരം എത്തിച്ചാണ് തീവണ്ടികളിൽ വിൽക്കുന്നത്. അവിടങ്ങളിലെ പരിശോധന കൃത്യമായി നടക്കാറില്ല. പ്രധാന സ്റ്റേഷനുകൾക്ക് കീഴിൽ റെയിൽവേയ്ക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരുണ്ട്. പ്ലാറ്റ്‌ഫോം സ്റ്റാളുകൾക്കൊപ്പം തീവണ്ടിയിലെ പരിശോധനയും ഇവർ നടത്തുന്നുണ്ടെന്ന് റെയിൽവേ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...