Saturday, May 11, 2024 7:10 am

കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് ഈ വര്‍ഷം ഇതുവരെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും മുഴുവന്‍ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ രാജ്യസഭയില്‍ എഴുതി നല്‍കിയ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യുറോയ്ക്ക് ഇതു സംബന്ധിച്ച കണക്കുകള്‍ പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രനിലപാട്.

ആത്മഹത്യകളുടെയും എല്ലാ കുറ്റകൃത്യങ്ങളുടെയും കണക്കുകള്‍ ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും ക്രൈം റെക്കോര്‍ഡ് ബ്യുറോ ആണ്. മറ്റ് തൊഴില്‍ മേഖലകളിലെ ആത്മഹത്യകളെ കുറിച്ച് വിവരം നല്‍കുമ്പോള്‍ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവരുടെ ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും നല്‍കാത്ത സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ പല കര്‍ഷക ആത്മഹത്യകളുടെയും കാരണം വ്യക്തമാക്കാന്‍ കഴിയുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു.

അതേസമേയം ക്രൈം റെക്കോര്‍ഡ് ബ്യുറോയ്ക്ക് ലഭ്യമായ ആകസ്മിക മരണങ്ങളുടെയും ആത്മഹത്യകളുടെയും കണക്ക് പരിശോധിക്കുമ്പോള്‍ കാര്‍ഷിക മേഖലയില്‍ 2019ല്‍ 10,281 ജീവനൊടുക്കി. ഇവരില്‍ 5,957 പേര്‍ കര്‍ഷകരും 4324 പേര്‍ കര്‍ഷക തൊഴിലാളികളുമാണ്. 2018ല്‍ 10,357 പേരും ജീവനൊടുക്കി. ജീവനൊടുക്കുന്നവരില്‍ 7.4 ശതമാനവും കാര്‍ഷിക മേഖലയിലാണെന്നും റെക്കോര്‍ഡില്‍ പറയുന്നു.

കൊവിഡ് ലോക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെയും വിവരങ്ങളൊന്നും കൈവശമില്ലെന്ന് തൊഴില്‍മന്ത്രാലയം കഴിഞ്ഞയാഴ്ചയാണ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും പരിഗണനയിലില്ലെന്നും കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ് : നാശനഷ്ടം ; ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടം. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ...

മൊഴികളിൽ വൈരുദ്ധ്യം ; കെഎസ്ആർടിസി ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

0
തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും...

എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ഞായറാഴ്ചയോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷ

0
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും വിമാന ഗതാഗതം...

നിങ്ങൾ കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കണം ; ഇറ്റലിക്കാരോട് ഫ്രാൻസിസ് മാർപാപ്പ

0
റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു....