പ്രതിദിനം ഒരുടൺ ഹെറോയിൻ ; ബോളിവുഡിന് ലഹരി പകർന്ന് പാക്ക് സംഘങ്ങളും

For full experience, Download our mobile application:
Get it on Google Play

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ലഹരിമരുന്ന് കേസില്‍ എത്തിയതോടെ ബോളിവുഡിലെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) അന്വേഷണത്തില്‍ രാജ്യത്തേക്ക് എത്തിയ ലഹരിയുടെ ഉറവിടം പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണെന്ന് കണ്ടെത്തി. മുംബൈയിലെ കൊക്കെയ്ന്‍ വിതരണക്കാരെ കണ്ടെത്താന്‍ യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ സഹായം എന്‍സിബി തേടിയിട്ടുണ്ട്.

ഇവിടേക്ക് ലഹരി എത്തിക്കുന്നത് അമൃത്‌സറിലേയും പാക്കിസ്ഥാനിലേയും ലഹരിസംഘങ്ങളാണെന്നാണു കണ്ടെത്തിയിട്ടുണ്ട്. 2018ല്‍ കുറഞ്ഞത് 1200 കിലോഗ്രാം കൊക്കെയ്ന്‍ ഇന്ത്യയില്‍ എത്തിയെന്നാണ് കണ്ടെത്തല്‍. മുംബൈയില്‍ മാത്രം 300 കിലോഗ്രാം വന്നു. 2019 ജൂണില്‍ ഓസ്‌ട്രേലിയയില്‍ 55 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരേ സംഘമാണു രണ്ടിടത്തെയും വിതരണക്കാര്‍. ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊളംബിയ, ബ്രസീല്‍, മൊസാംബിക്ക് റൂട്ടിലൂടെയാണ് ഭൂരിഭാഗം കൊക്കെയ്‌നും ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ ഒരു ദിവസം ഒരു ടണ്‍ ഹെറോയിന്‍ എങ്കിലും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. കൊക്കെയ്ന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റിന്റെ ഏറ്റവും വലിയ ഉല്‍പാദകര്‍ ഇന്ത്യയാണ് എന്നതിനാല്‍ ഒരു കൊക്കെയ്ന്‍ നിര്‍മാണ യൂണിറ്റ് തന്നെ രാജ്യത്ത് സ്ഥാപിക്കാന്‍ ചില സംഘങ്ങള്‍ പദ്ധതിയിട്ടിരുന്നതായി എന്‍സിബി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...