പത്തനംതിട്ടയിലെ കെഎസ് ആർ ടി സി ജീവനക്കാർക്ക് കോവിഡ് ; ഡിപ്പോ താൽകാലികമായി അടച്ചു ശുചീകരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട കെ എസ് ആർ ടി സി ഡിപ്പോയിലെ ജീവനക്കാർക്ക് കോവിഡ് 19  സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച ഡിപ്പോ സർവ്വീസുകൾ താൽകാലികമായി നിർത്തിവെച്ച് അടച്ചിട്ടു. തുടർന്ന് കെ എസ് ആർ ടി സി  ജീവനക്കാരുടെ നേതൃത്വത്തിൽ ഡിപ്പോയിൽ ശുചീകരണ പ്രവർത്തനങ്ങൾ  നടന്നു. ചൊവ്വാഴ്ച  മുതൽ ഡിപ്പോ പഴയതു പോലെ  പ്രവർത്തനമാരംഭിക്കുമെന്നും എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തുമെന്നും ഡിപ്പോ അധികൃതർ അറിയിച്ചു. കെ എസ് ആർ ടി സി  ജീവനക്കാരിൽ ഒൻപതു പേർക്കാണ് ഇവിടെ  കോവിഡ് സ്ഥിരീകരിച്ചത്. 18 പേരാണ് നിരീക്ഷണത്തിലുള്ളത്.

വരുമാനമില്ലാതെ സർവ്വീസ് നടത്തുന്നതിനിടെ കോവിഡ് ഭീതിയും കടന്നുവന്നതോടെ സർവ്വീസുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ആകെ അഞ്ചിൽ താഴെയുള്ള  യാത്രക്കാരുമായാണ് പല ബസുകളും ഓടുന്നത്. രാവിലെയും വൈകുന്നേരവും സർക്കാർ ജീവനക്കാരും കടകളിലെ ജോലിക്കാരുമൊക്കെ യാത്രക്കാരായുണ്ടാകും. ശനിയും ഞായറും വീണ്ടും യാത്രക്കാരുടെ എണ്ണം കുറയും. മുമ്പുണ്ടായിരുന്ന വരുമാനത്തിന്‍റെ പകുതി പോലും ഇപ്പോൾ ഇല്ല.

സർവ്വീസുകളും മൂന്നിലൊന്നായി വെട്ടിക്കുറച്ചു. കോവിഡിന് മുമ്പ് ദിവസം 78 ഓളം സർവ്വീസുകൾ നടത്തിയിരുന്നതാണ്. എന്നാൽ ഇപ്പോൾ അത് 23 ആയി ചുരുങ്ങി. യാത്രക്കാർ തീരെ കുറവാണ്. വരുമാനത്തിലും വലിയ കുറവാണ്. എട്ട് മുതൽ ഒമ്പതു  ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നിടത്ത് അത് ഒന്നര ലക്ഷത്തിൽ താഴെയായി മാറിയിരിക്കുകയാണ്. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ വരുമാനം വീണ്ടും കുറയുമെന്നും ജീവനക്കാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...