മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡിൽ സ്ഥലനാമം സൂചിപ്പിക്കാന്‍ വെച്ചിരുന്ന ബോര്‍ഡില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്ഥലനാമം സൂചിപ്പിക്കാന്‍ വെച്ചിരുന്ന ബോര്‍ഡില്ല, നിലവില്‍ പൈപ്പുകള്‍ മാത്രമായി. സ്ഥലത്തെ കാടു നീക്കം ചെയ്തപ്പോഴാണ് ബോര്‍ഡ് ദൃശ്യമായത്. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡിലെ പൊന്നമ്പാറ റബര്‍ബോര്‍ഡ് ചെല്ലപ്പന്‍ഗേറ്റിന് സമീപത്താണ് ഇത്. ബോര്‍ഡ് പൈപ്പില്‍ നിന്നും ഇളകി താഴെ വീണിട്ട് നാളുകളായി. ഇത് പുനസ്ഥാപിച്ചിട്ടില്ല. അന്യസംസ്ഥാന ശബരിമല തീര്‍ത്ഥാടകര്‍ ധാരാളം സഞ്ചരിക്കുന്ന പാതയിലാണ് ഇത്.

ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ ബോര്‍ഡുകള്‍ സ്ഥാപിക്കാതെ പോകുന്നത് മൂലം തീര്‍ത്ഥാടകര്‍ക്ക് വഴി തെറ്റാന്‍ ഇടയാകും. ഈ പാതയില്‍ കൂടുതലും രാത്രികാലങ്ങളിലാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കാറുള്ളത്. ബോര്‍ഡില്ലെങ്കില്‍ ഇവര്‍ക്ക് വഴി തെറ്റും എന്നത് ഉറപ്പാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് പോലീസ് വെച്ച ബോര്‍ഡായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായത്. ഇത്തവണ പൊതുമരാമത്ത് അധികൃതര്‍ ഇടപെട്ട് പാതയിലെ പ്രധാന സ്ഥലങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ അമ്മ ഉപേക്ഷിച്ചു

0
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ...

ആടിനെ മോഷ്ടിച്ചെന്ന് ആരോപണം ; ജാർഖണ്ഡിൽ യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു

0
ഖുന്തി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ഗ്രാമവാസികൾ മർദ്ദിച്ചതിനെത്തുടർന്ന്...

സ്ഥലംമാറ്റത്തിന് എംപി കൊടിക്കുന്നിൽ സുരേഷിന്റെ ശുപാർശക്കത്ത് ; സിപിഎം നേതാവിനെതിരെ സംഘടനാ നടപടി

0
തിരുവനന്തപുരം : സ്ഥലംമാറ്റത്തിനായി കോൺഗ്രസ് എംപിയുടെ ശുപാർശക്കത്തുമായി ദേവസ്വം മന്ത്രിയെ സമീപിച്ച...

മാസപ്പടിക്കേസിൽ ഇഡി കുരുക്ക് മുറുകുന്നു : പിണറായി വിജയനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന

0
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉടൻ ചോദ്യം...