അഗ്നിവീറിൽ നിന്നും പിന്നോട്ടില്ല ; സേനയെ കൂടുതല്‍ കരുത്തും യുവത്വമുള്ളതാക്കും – പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി : പ്രതിപക്ഷ വിമര്‍ശനം ശക്തമാകുമ്പോഴും അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതും, യുവത്വമുള്ളതുമാക്കാനാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അനിശ്ചിതത്വം നിറഞ്ഞ പദ്ധതിയാണെന്നും എത്രയും വേഗം പിന്‍വലിക്കണമെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. അഗ്നിവീര്‍ പദ്ധതിക്കെതിരെ വലിയ നുണ പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്നോട്ടില്ലെന്ന് കാര്‍ഗില്‍ വിജയ ദിവസം തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൈനികരുടെ പ്രായം ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നത് വ്യാപക ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. പരിഹാരത്തിനായി പല സമിതികളുമുണ്ടാക്കി. ഒടുവിലാണ് സൈന്യത്തിന്‍റെ വീര്യം വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. പെന്‍ഷന്‍ കൊടുക്കാതിരിക്കാനുള്ള തട്ടിപ്പാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ ജോലിക്ക് കയറുന്നവരുടെ പെന്‍ഷനെ കുറിച്ച് മുപ്പത് വര്‍ഷം കഴിഞ്ഞ് ചിന്തിച്ചാല്‍ മതിയെന്നും പെന്‍ഷന്‍ അട്ടിമറിക്കാനെന്ന വിമര്‍ശനം മനസിലാകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാതെ നടന്നവരാണ് വലിയ വിമര്‍ശനമുന്നയിക്കുന്നതെന്നും മോദി പരിഹസിച്ചു. അതേ സമയം യുവാക്കളെ നിരാംബരാക്കുന്ന പദ്ധതിയാണ് അഗ്നിവീറെന്ന വിമര്‍ശനം പ്രതിപക്ഷം വീണ്ടും ശക്തമാക്കി. തുഗ്ലക്ക് പരിഷ്ക്കാരം പിന്‍വലിക്കണമെന്ന ആവശ്യം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അഗ്നിവീര്‍ പദ്ധതി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ടെങ്കിലും പിന്മാറില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കാല അവധി : കുരുന്നുകൾക്ക് കരുതലിന്‍റെ കത്തുമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ

0
വെണ്ണിക്കുളം : കനത്ത മഴയെത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച...

വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി എം.ലിജു

0
തിരുവനന്തപുരം: വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി...

ഡീപ്ഫേക്കുകൾക്ക് പൂട്ടാൻ കർശന ഐടി നിയമങ്ങളുമായി കേന്ദ്ര സർക്കാർ; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ...

0
ന്യൂഡൽഹി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി...

പുതമൺ അപ്പ്രോച്ച് റോഡിലെ വിള്ളൽ ; എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

0
റാന്നി: പുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ...