‘ജനാധിപത്യ പാർട്ടിയിൽ വിമർശനം ഉണ്ടാകും’ ; സതീശനെതിരായ വിമർശനങ്ങൾ തള്ളാതെ കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ കെ.പി.സി.സിയിലെ വിമർശനങ്ങൾ തള്ളാതെ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. സതീശനെതിരെ ഉയർന്ന വിമർശനങ്ങൾ പരിശോധിക്കും. ജനാധിപത്യ പാർട്ടിയിൽ വിമർശനം ഉണ്ടാകുമെന്നും താനും വി.ഡി സതീശനും തമ്മിൽ പ്രശ്നങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. സതീശനെതിരായ വിമർശനത്തിൽ പ്രതികരണവുമായി കെ.മുരളീധരനും രംഗത്തെത്തി. പാർട്ടിക്ക് അകത്ത് പറയുന്നത് പുറത്ത് വരുന്നത് ഗൗരവമായി എടുക്കണമെന്നും ഇത്തരക്കാർക്ക് എതിരെ നടപടി വേണമെന്നും മുരളീധരൻ പറഞ്ഞു. സുൽത്താൻ ബത്തേരി ക്യാമ്പിൽ തന്നെകുറിച്ച് വരാത്ത ചർച്ച പോലും വാർത്തയായി. ഒറ്റുകാരുടെ റോളിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൽ നടപടി വേണമെന്നും മുരളീധരൻ പറഞ്ഞു.

ഇന്നലെ രാത്രി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ വി.ഡി സതീശനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് നേതാക്കൾ വിമർശിച്ചു. കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നതായും യോഗത്തിൽ വിമർശനമുയർന്നു.’പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തൻ ശിബിറിന്റെ ശോഭ കെടുത്തിയത് വി.ഡി സതീശനാണ്’- തുടങ്ങിയ വിമർശനങ്ങൾ നേതാക്കൾ ഉന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...