Wednesday, July 9, 2025 6:49 pm

ആവശ്യത്തിന്​ ഭക്ഷണമില്ല ; ബീഹാറിലെ ഗോശാലയില്‍ പശുക്കള്‍ ചത്തു വീഴുന്നു

For full experience, Download our mobile application:
Get it on Google Play

പട്​ന : ലോക്ക്​ഡൗണ്‍ കാലത്ത്​ ആവശ്യത്തിന്​ ഭക്ഷണം കിട്ടാത്തതിനാല്‍ ബീഹാറില്‍ പശുക്കള്‍ ചാവുന്നു. ജെഹാനബാദിലെ ശ്രീകൃഷ്​ണ ഗോശാലയില്‍ മാത്രം 17 പശുക്കളാണ്​ ഈ ലോക്ക്ഡൗണ്‍ കാലത്തു മാത്രം ചത്തതെന്ന്​ ​ റിപ്പോര്‍ട്ടുകള്‍. പശുവി​ന്റെ  പേരില്‍ രാഷ്​ട്രീയം കളിക്കുന്നവര്‍ ഈ പരിതാപ അവസ്ഥയില്‍ പോലും അവയെ തിരിഞ്ഞു നോക്കുന്നി​​ല്ലെന്ന്​ ഗോശാല സെക്രട്ടറി പ്രകാശ്​ കുമാര്‍ മിശ്ര കുറ്റപ്പെടുത്തുന്നു.

106 വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്​ണ ഗോശാല പൊതുജനങ്ങളുടെ സംഭാവന ഉള്‍പ്പെടെയുള്ള വരുമാനം കൊണ്ടാണ്​ മുന്നാട്ടുപോകുന്നത്​. അലഞ്ഞു തിരിയുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ പശുക്കളാണ്​ ഇവിടെ സംരക്ഷിക്കുന്നതില്‍ അധികവും. ലോക്ക്​ഡൗണില്‍ വരുമാനം നിലച്ചതോടെ കാലിത്തീറ്റ അടക്കമുള്ളവയ്ക്ക്​ കടുത്ത ദൗര്‍ലഭ്യം നേരിടുകയാണ്​. ഈ ഗോശാല ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനമാണ്​. സബ്​ ഡിവിഷണല്‍ ഓഫീസറാണ്​ ഇതി​ന്റെ  എക്​സ്​ ഒഫീഷ്യോ ചെയര്‍​പേഴ്​സണ്‍. അതുകൊണ്ടു തന്നെ മൃഗ സംരക്ഷണ വകുപ്പ്​ ആവശ്യമായ കാലിത്തീറ്റ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍​. എന്നാല്‍ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനത്ത്​ ഉദ്യോഗസ്ഥരോടും രാഷ്ട്രീയക്കാരോടുമൊക്കെ നിരന്തരം അഭ്യര്‍ഥനകള്‍ നടത്തിയെങ്കിലും അവര്‍ ഗൗനിച്ചതേയില്ലെന്ന് പ്രകാശ്​ കുമാര്‍ മിശ്ര പറഞ്ഞു.

അതേസമയം ഗോശാലയില്‍ പട്ടിണി കിടന്ന്​ പശുക്ക​ളൊന്നും ചത്തിട്ടി​ല്ലെന്നാണ്​ സബ്​ ഡിവിഷണല്‍ ഓഫീസര്‍ നിവേദിത കുമാരിയുടെ വാദം. പശുക്കള്‍ ചത്തത്​ പ്രായാധിക്യവും രോഗവും കാരണമാകാമെന്ന്​ അവര്‍ പറയുന്നു. ഗോശാലകള്‍ക്ക്​ കാലിത്തീറ്റ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഫണ്ട്​ അനുവദിക്കുന്നില്ലെന്നും അത്​ അവര്‍ തന്നെ കണ്ടെത്തേണ്ടതാണെന്നുമാണ്​ സബ്​ ഡിവിഷണല്‍ ഓഫീസറുടെ വിശദീകരണം.

ഈ വര്‍ഷം ആദ്യം 100 പശുക്കള്‍ ഇവിടെയുണ്ടായിരുന്നു. മാര്‍ച്ച്‌​ പകുതിയോടെ മൂന്നെണ്ണം ചത്തു. ലോക്ക്​ഡൗണ്‍ തുടങ്ങിയ ശേഷം വേണ്ടത്ര കാലിത്തീറ്റ ലഭിക്കാത്തതിനാല്‍ 17 എണ്ണമാണ്​ ചത്തത്​. കാലിത്തീറ്റക്ക്​ ക്ഷാമം നേരിടുകയും വില കൂടുകയും ചെയ്​തു. ഞങ്ങള്‍ക്ക്​ സംഭാവന വഴിയുള്ള വരുമാനവും കുറഞ്ഞു. മാസം ഒരുലക്ഷം രൂപയെങ്കിലും കാലിത്തീറ്റക്കായി വേണ്ടതുണ്ട്​. കൂടുതല്‍ പശുക്കളും ചത്തത്​ ഏപ്രിലിലാണ്​’- മിശ്ര പറഞ്ഞു. ആര്‍എസ്​എസുമായി സഹകരിച്ച്‌​ പ്രവര്‍ത്തിക്കുന്നയാളാണ്​ താനെന്ന്​ പറഞ്ഞ മിശ്ര ഗോ സംരക്ഷണത്തിന്റെ  കാര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ നിലപാട്​ തന്നെ ഏറെ നിരാശപ്പെടുത്തിയെന്നും പറഞ്ഞു.

സഹായം ആവശ്യപ്പെട്ട്​ രാഷ്​ടപ്രതി രാംനാഥ്​ കോവിന്ദ്​, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍, മുഖ്യമന്ത്രി നിതീഷ്​ കുമാര്‍ എന്നിവര്‍ മുതല്‍ ജില്ല മജിസ്​ട്രേറ്റ്​ വരെയുള്ളവര്‍ക്ക്​ മിശ്ര രജിസ്​ട്രേഡ്​ കത്തുകളയച്ച്‌​ കാത്തിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഗോ സംരക്ഷണത്തിന്റെ  കാര്യം വരുമ്പോള്‍ പശുവിന്റെ  പേരില്‍ രാഷ്​ട്രീയം കളിക്കുന്നവരൊന്നും ഒന്നും ചെയ്യുന്നില്ലെന്നത്​ നിര്‍ഭാഗ്യകരമാണ്​. ആദരപൂര്‍വം കാണുന്ന ഗോക്കളെ സംരക്ഷിക്കാന്‍ ഒരാളും മുന്നോട്ടുവന്നില്ലെന്നത്​ നാണക്കേടു തന്നെ. എന്റെ  കത്ത്​ ജില്ല മജിസ്​ട്രേറ്റ്​ നവീന്‍ കുമാറിനെങ്കിലും​ കിട്ടിയിട്ടുണ്ടെന്നത്​ ഉറപ്പാണ്​. അദ്ദേഹത്തിന്റെ  ഓഫീസില്‍ നിന്ന്​ എന്നെ വിളിച്ചിരുന്നു. സബ്​ ഡിവിഷണല്‍ ഓഫിസറെ കാണാനാണ്​ പറഞ്ഞത്​. അവരെ കണ്ടിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. -മിശ്ര രോഷത്തോടെ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ കേരളത്തിൽ പൂര്‍ണം

0
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന...

റോട്ടറി ക്ലബ് ഓഫ് റാന്നിക്ക് പുതിയ ഭാരവാഹികള്‍ ; ലാൽ ജോർജ് മണിമലേത്ത് –...

0
റാന്നി: റോട്ടറി ക്ലബ് ഓഫ് റാന്നിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹന ചടങ്ങ്...

റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്ര ജൂബിലി സമാപനവും പൂർവ്വ വിദ്യാർത്ഥി സംഗമവും

0
റാന്നി : റാന്നി സെന്റ് തോമസ് കോളേജിൽ ശനിയാഴ്ച നടക്കുന്ന വജ്ര...

ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

0
ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബ വഴക്കിനിടെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ട ഭര്‍ത്താവ് കഴുത്തിൽ...