വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ. മൂന്ന് അന്താരാഷ്ട്ര ഘടകങ്ങളാണ് വിപണിയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നത്. വ്യാപാരയുദ്ധത്തിന് ആക്കംകൂട്ടിയ പകരച്ചുങ്ക വിഷയത്തിൽ ചൈനയും അമേരിക്കയും സമവായത്തിൽ എത്തിയതാണ് പ്രധാനം. വില ഉയർത്താനും കൃഷിക്കാരെ സഹായിക്കാനുമായി തായ്‌ലന്റ് ഒരു മാസത്തേക്ക് ടാപ്പിങ് റദ്ദാക്കിയതാണ് രണ്ടാമത്തെ സ്വാധീനം. മറ്റ് രാജ്യങ്ങളിലും റബ്ബർ ഉത്പാദനം കാര്യമായി കുറഞ്ഞതാണ് മൂന്നാമത്തെ ഘടകം. ആഗോളവിപണിയിൽ റബ്ബർ കുറയുകയും ആവശ്യം കൂടുകയും ചെയ്യുന്നത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള വിപണിയിലെത്തുന്ന 40 ശതമാനം റബ്ബർ ചൈനയാണ് വാങ്ങുന്നത്. അമേരിക്കൻ നയവ്യതിയാനം കാരണം അവർ അസംസ്കൃത വസ്തുക്കളുടെ വാങ്ങൽ കുറച്ചിരുന്നു. ഈ സ്ഥിതിക്ക് മാറ്റംവരുമെന്നാണ് പ്രതീക്ഷ.

ആഗോള വിപണിയിൽ തായ്‌ലന്റ് എത്തിക്കുന്നത് പ്രതിവർഷം 40 ലക്ഷം ടണ്ണാണ്. ഇത് കുറയുന്നതോടെ ചൈനീസ് കമ്പനികൾ എവിടെനിന്ന് ചരക്കെടുക്കും എന്നതിൽ തീരുമാനമായിട്ടില്ല. വിളവെടുപ്പ് പുനരാരംഭിക്കാനും ശക്തിപ്പെടുത്താനും ഉത്പാദക രാജ്യങ്ങൾക്കുമേൽ സമ്മർദ്ദമുണ്ടാകും. അന്താരാഷ്ട്ര വിപണിയിൽ ആർഎസ്എസ് മൂന്ന് ഗ്രേഡ് റബ്ബറിന് 208 രൂപയാണ് വില. മൂന്ന് മാസമായി വില താഴുന്നുമില്ല. ഇന്ത്യൻ വിപണിയിൽ ബോർഡ് പ്രഖ്യാപിച്ച വില ആർഎസ്എസ് നാലിന് 196 രൂപയാണ്. വ്യാപാരി വില 188 രൂപയും.മഴമറ ഇട്ട് ടാപ്പ് ചെയ്യുന്നത് ഗുണകരമാകുമെന്ന് ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മ ജനറൽസെക്രട്ടറി ബാബുജോസഫ് പറഞ്ഞു. വിപണി നോക്കി വിൽപ്പന നടത്തുകയും വേണം. തായ്‌ലന്റിനെ ഇക്കാര്യത്തിൽ മാതൃകയാക്കാം -അദ്ദേഹം പറയുന്നു. മഴമറയ്ക്ക് ബോർഡ് ഹെക്ടറിന് 4000 രൂപ സബ്ബ്സിഡി നൽകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...