27.3 C
Pathanāmthitta
Monday, March 27, 2023 9:32 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടങ്ങളുണ്ടായി. മൂന്ന് പേർ മരിച്ചു. തൃശ്ശൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കണ്ണൂരിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചും അപകടമുണ്ടായി. കാസർഗോഡ് പോലീസ് ജീപ്പ് അപകടത്തിൽ പെട്ട് കത്തി നശിച്ചു. തൃശൂർ വെട്ടിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

വയനാട് കുപ്പാടി സ്വദേശി മുള്ളൻവയൽ വീട്ടിൽ എം.ആർ. അരുൺരാജ് (27), കോഴിക്കോട് സ്വദേശി കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ചും രണ്ടാമൻ ജില്ലാ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. രണ്ടുപേരും ഇസാഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ദേശീയപാതയുടെ സർവീസ് റോഡിൽ ഹോളി ഫാമിലി കോൺവെന്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. സർവീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിടിച്ചായിരുന്നു അപകടം.

self

കണ്ണൂർ ഉളിക്കൽ മാട്ടറ റോഡിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോയിൽ ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന 2 വിദ്യാർത്ഥികൾക്കും പരിക്കുണ്ട്. ബസിന്‍റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഇരിട്ടിയിൽ നിന്ന് ഉളിക്കലിലേക്ക് പോവുകയായിരുന്ന മൂസ എന്ന സ്വകാര്യ ബസിടിച്ചാണ് അപകടം ഉണ്ടായത്. പുൾപ്പുര അപ്പച്ചൻ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

കാസർകോട് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ വിദ്യാനഗർ പോലീസ് സ്‌റ്റേഷനിലെ ജീപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കത്തി നശിച്ചു. പുലർച്ചെ നാലരയോടെയാണ് സംഭവം. വിദ്യാനഗർ – പാറക്കട്ട റോഡിൽ ഫാമിലി കോടതിക്ക് സമീപമാണ് അപകടം നടന്നത്. പോലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റു. രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവും സഞ്ചരിച്ച ജീപ്പാണ് കത്തി നശിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ജീപ്പ് പൂർണ്ണമായും കത്തി നശിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow