തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വീട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ. രാജ്യസഭാ സീറ്റ് സി.പി.ഐക്ക് അവകാശപ്പെട്ടതാണ്. കേരള കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റ് പദവികള്‍ നല്‍കുന്നതില്‍ വിരോധമില്ലെന്നും സി.പി.എം നേത്വത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്. ജൂലൈ ഒന്നിനാണ് മൂന്ന് രാജ്യസഭാ സീറ്റില്‍ ഒഴിവ് വരുന്നത്.ബിനോയ് വിശ്വം,എളമരം കരീം,ജോസ് കെ മാണിയുമാണ് രാജ്യസഭാ സീറ്റ് ഒഴിയുന്നത്. സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം),ആര്‍.ജെ.ഡി, എന്‍.സി.പി തുടങ്ങിയവരാണ് സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഉള്‍പ്പെടെ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സി.പി.ഐ,സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























