റോഡിൽ നടക്കുന്നതെല്ലാം റെക്കോർഡ് ചെയ്യും ; ഡാഷ്‌ക്യാമറയുമായി വരുന്ന വില കുറഞ്ഞ കാറുകൾ

For full experience, Download our mobile application:
Get it on Google Play

ഓട്ടോമൊബൈൽ രംഗത്ത് സാങ്കേതിവിദ്യയുടെ വികാസം അതിവേഗം പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡാഷ് ക്യാമറകൾ. അപകടങ്ങൾ നടന്നാൽ എന്താണ് നടന്നത് എന്ന് വ്യക്തമായി അറിയാൻ ഈ ഡാഷ് ക്യാമറകൾ സഹായിക്കും. നമ്മുടെ തെറ്റല്ലെങ്കിൽ അത് തെളിയിക്കാൻ ഈ വിഷ്വലുകൾ ഉപയോഗിക്കാം. ദൂരയാത്രകൾ നടത്തുന്ന ആളുകൾക്ക് ഡാഷ് ക്യാമറകൾ സുരക്ഷാ സംവിധാനം കൂടിയായി പ്രവർത്തിക്കുന്നു. ഡാഷ് ക്യാമറയുമായി വരുന്ന ഇന്ത്യയിലെ കുറഞ്ഞ വിലയുള്ള കാറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഏറ്റവും വില കുറഞ്ഞ 7 സീറ്റർ വാഹനമാണ് റെനോ ട്രൈബർ. 4-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിങ്ങുള്ള ഈ വാഹനം അടുത്തിടെയാണ് അർബൺ നൈറ്റ് പതിപ്പിൽ ലഭ്യമായത്. റെനോ ട്രൈബർ അർബൻ നൈറ്റ് എന്ന പ്രത്യേക പതിപ്പിലാണ് ഡാഷ്‌ബോർഡ് ക്യാമറ നൽകിയിട്ടുള്ളത്. 9.6 ഇഞ്ച് സ്മാർട്ട് ഇന്റേണൽ റിയർവ്യൂ മിറർ ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് ഇത് വരുന്നത്. ഒന്നിലധികം ആംഗിളുകളിൽ നിന്നും വിഷ്വൽസ് നൽകാൻ ഈ ക്യാമറയ്ക്ക് സാധിക്കും. ഡാഷ് ക്യാമിന് മുൻ ക്യാമറകളിൽ നിന്നും പിൻ ക്യാമറകളിൽ നിന്നും ഫീഡ് ലഭിക്കും.

വെന്യു എൻ-ലൈൻ – ഡാഷ്‌ബോർഡ് ക്യാമറയുമായി പുറത്തിറങ്ങിയ ആദ്യത്തെ ഹ്യുണ്ടായ് വാഹനമാണ് ഇത്. ഇപ്പോൾ ഡാഷ് ക്യാമറ സ്‌പെഷ്യൽ നൈറ്റ് എഡിഷനിലും ലഭ്യമാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1 ലിറ്റർ ടർബോ എഞ്ചിൻ എന്നീ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. എഞ്ചിൻ ഓപ്ഷനുകളെ അടിസ്ഥാനമാക്കി S(O), SX, SX(O) എന്നീ മൂന്ന് ട്രിമ്മുകളിലാണ് നൈറ്റ് എഡിഷൻ ഡാഷ് ക്യാമറ ലഭ്യമാകുന്നത്. എൻ ലൈനിന്റെ എൻ6 ട്രിമ്മിൽ മാത്രമേ ഡാഷ് ക്യാമറ ലഭിക്കുകയുള്ളു.

സ്കോഡ സ്ലാവിയ അടുത്തിടെ ആംബിഷൻ പ്ലസ് വേരിയന്റ് പുറത്തിറക്കിയിരുന്നു. ഈ പുതിയ ട്രിം 1 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി വരുന്നു. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളിലും വാഹനം ലഭ്യമാകും. ഡാഷ്‌ബോർഡ് ക്യാമറയും ക്രോം കിറ്റും ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ ആംബിഷൻ പ്ലസ് വേരിയന്റിൽ സ്കോഡ നൽകിയിട്ടുണ്ട്. 1 ലിറ്റർ ടർബോ എഞ്ചിനാണ് വാഹനത്തിലുള്ളത്. 20.32 കിലോമീറ്റർ വരെ മൈലേജും ഈ വാഹനം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...