Friday, April 26, 2024 8:08 pm

ഉയർന്ന രക്തസമ്മർദ്ദം ; ഈ നാല് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

For full experience, Download our mobile application:
Get it on Google Play

ഉയർന്ന രക്തസമ്മർദ്ദം ​ഗുരുതരമായ ആരോ​ഗ്യപ്രശ്നമാണ്. സാധാരണ 35 വയസ്സിന് മുകളിലുള്ളവരിലാണ് ഉയർന്ന രക്തസമ്മർദ്ദം കണ്ട് വരുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇത് മറ്റ് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, ധമനികളിലെ ക്ഷതം, മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങളെ പലരും തള്ളിക്കളയാറാണ് പതിവ്. ഈ ലോക ഹൈപ്പർടെൻഷൻ ദിനത്തിൽ രക്തസമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. നാരായൺ ഗഡ്കർ പറയുന്നു.

ഒന്ന്…
നിങ്ങൾക്ക് എല്ലായ്‌പ്പോഴും തലവേദനയുണ്ടെങ്കിൽ രക്തസമ്മർദ്ദം ഉയർന്നേക്കാം. രക്തസമ്മർദ്ദമുള്ള ഭൂരിഭാഗം ആളുകൾക്കും തലവേദന ഉണ്ടാകാം. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമായാണ് വിദ​ഗ്ധർ പറയുന്നത്. ഉറക്കക്കുറവ് കൊണ്ടും അതിരാവിലെ തലവേദന ഉണ്ടാകാം.

രണ്ട്…
മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് സൈനസൈറ്റിസ് കൊണ്ട് മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദ​ഗ്ധർ പറയുന്നത്. ഈ ലക്ഷണം കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
മൂന്ന്…
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നാല്…
രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ ഒരാൾക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം. ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണിത്. ഹൈപ്പർടെൻഷന്റെ മറ്റൊരു ലക്ഷണം കാഴ്ച മങ്ങൽ അല്ലെങ്കിൽ പെട്ടെന്ന് പൂർണ്ണമായും കാഴ്ച നഷ്ടപ്പെടൽ എന്നതാണ്. ഇത് ഗൗരവമായി കാണേണ്ട ലക്ഷണങ്ങളാണ്… ഡോ. നാരായൺ ഗഡ്കർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തളിപ്പറമ്പില്‍ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു ; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

0
കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് സിപിഎം ബൂത്ത്‌ ഏജന്‍റിന് മർദ്ദനമേറ്റു. 73ആം ബൂത്ത്‌...

പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി വോട്ട്...

0
തിരുവനന്തപുരം : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി...

വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7...

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

0
കോഴിക്കോട് :  സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും...