അമ്മ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകില്ലെന്ന് നടന്‍ ഷമ്മി തിലകന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താരസംഘടനയായ അമ്മ അച്ചടക്ക സമിതിക്ക് മുന്‍പാകെ നടന്‍ ഷമ്മി തിലകന്‍ ഹാജരാകില്ല. ഷൂട്ടിങ് തിരക്കുണ്ടെന്ന് വിശദീകരിച്ച് ഷമ്മി തിലകന്‍ സമിതിക്ക് കത്ത് നല്‍കി. അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിലാണ് അമ്മ നേതൃത്വം ഷമ്മി തിലകനോട് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടത്. നേരത്തെ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്.

മീറ്റിങ് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് അമ്മയിലെ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ 17ന് ഹാജരാകണമെന്നാവശ്യപ്പെട്ട് തന്റെ പേര് പരാമര്‍ശിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. മീടൂ ആരോപണം നേരിട്ട വിജയ് ബാബുവിനെതിരായി നടപടിയുമായി ബന്ധപ്പെട്ട അമ്മയുടെ പത്രക്കുറിപ്പിലാണ് തന്റെ പേരും പരാമര്‍ശിച്ചതെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഇതുമൂലം പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനും തനിക്ക് അവമതിപ്പുണ്ടാക്കാനുമാണ് ശ്രമം നടന്നതെന്നും നടന്‍ പറഞ്ഞിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....