തിരുവനന്തപുരം: ദേശീയപാത നിർമാണത്തിലെ പിഴവുകൾ സംസ്ഥാന സർക്കാരിന്റെ മേൽ കെട്ടിവക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. എൽഡിഎഫ് സർക്കാരില്ലായിരുന്നെങ്കിൽ കേരളത്തിൽ ദേശീയപാത വികസനം ഉണ്ടാവില്ലായിരുന്നുവെന്നും 6000 കോടി രൂപയാണ് സർക്കാർ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവാക്കിയതെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയ കരിമ്പട്ടികയിൽപ്പെട്ട കമ്പനികൾ പലതും കരാർ ഏറ്റെടുത്തിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. ഈ കമ്പനികളുടെ സുതാര്യത പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദേശീയപാത ഡിആർപിയിൽ മാറ്റം വരുത്തിയെന്ന ആരോപണം അസംബന്ധമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. എങ്ങനെയെങ്കിലും ദേശീയപാത പൊളിയണമെന്നാണ് ചിലർക്ക് ആഗ്രഹമെന്നും പ്രതിപക്ഷം വികസനത്തെ തടയുക മാത്രമാണ് ചെയ്യുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഏറ്റവും പ്രധാനപ്പെട്ട വികസന പ്രവർത്തനങ്ങൾക്കെതിരെ എല്ലാം സമരം നടത്തിയതെന്ന് ആരോപിച്ച ഗോവിന്ദൻ ക്രിയാത്മക പ്രതിപക്ഷമായിരിക്കണമെന്നും പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























