കോഴിക്കോട്: പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയും പുതുപ്പാടി എലോക്കര കുന്നുമ്മൽ താമസക്കാരനുമായ മുസ്തഫയെയാണ് (50) പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് മധ്യവയസ്കൻ പിടിയിലായത്. ഇയാൾ നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു.
പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയായത്. ഇയാൾക്കെതിരെ നിരവധി പരാതികളാണ് പോലീസിനു ലഭിച്ചത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന ആദ്യ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെട്ടിട നിർമ്മാണ കരാറുകാരനായ ഇയാൾ 15 വർഷത്തോളമായി പുതുപ്പാടി എലോക്കരയിൽ കുടുംബസമേതമാണ് താമസിക്കുന്നത്. ഇയാളെ കൂടാതെ മറ്റൊരാൾ കൂടി കുട്ടികളെ പീഡിപ്പിച്ചതായി പോലീസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ പിടികൂടിയേക്കും.
പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞ് കുട്ടിയെ മുസ്തഫ വീട്ടിൽ എത്തിച്ച ശേഷം കത്തിയെടുക്കാൻ വീടിന്റെ അകത്തേക്ക് പറഞ്ഞുവിട്ടു. തുടർന്നു പിന്നാലെ എത്തിയാണ് മുസ്തഫ പീഡനത്തിന് ശ്രമിച്ചത്. ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പീഡനത്തിന് ഇരയായ മറ്റു കുട്ടികളും പരാതിയുമായി രംഗത്ത് വരികയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































