സമൂഹ നന്മയ്ക്കായി അവർ ഒന്നിച്ചു ; ആലപ്പുഴ ജനകീയ കൂട്ടായ്മയ്ക്ക് ഉജ്വല തുടക്കം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ആലപ്പുഴ കടപ്പുറത്ത് അവർ ഒന്നിച്ചു. പരസ്പരം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്തവർ, എങ്കിലും മനസ്സ് കൊണ്ട് ഐക്യമുള്ളവർ. പ്രവാസി വ്യവസായി മുഹമ്മദ് യാസിറിന്റെ ഉടമസ്ഥതയിലുള്ള ഇസഡ് ലോഞ്ചിന് സമീപം ഞായറാഴ്ച 4 മണി മുതൽ എത്തി. ആലപ്പുഴ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കായംകുളം മുതൽ ചേർത്തല വരെ നിന്നും ഉള്ള ആളുകൾ നിലവിൽ കൂട്ടായ്മയിൽ ഉണ്ട്.

സമൂഹ നന്മ ലക്ഷ്യമിട്ട് പ്രതിഫലം കൂടാതെ പ്രവർത്തിക്കുന്ന പൊതു പ്രവർത്തകർ ഉൾപ്പെടെ ആയിരത്തിലധികം അംഗങ്ങൾ ഉള്ള വാട്ട്സാപ്പ് കൂട്ടായ്മയാണ് ആലപ്പുഴ ജനകീയ കൂട്ടായ്മ. ഗ്രൂപ്പ് അഡ്മിൻ ക്രിസ്റ്റി ക്രിസ്റ്റോഫറിന്റെ ആശയമായിരുന്നു ഒത്തു ചേരൽ. തിരക്കേറിയ ജീവിതത്തില്‍ വീണ് കിട്ടിയ ഒരു മണിക്കൂര്‍ സമയം കൊണ്ട് പരസ്പരം പരിചയപെടാനും ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും ഇടയായി. ജാതി- മത- രാഷ്ട്രീയ – വർണ്ണ – വർഗ്ഗ അതിർ വരമ്പുകളില്ലാതെ സുമനസ്സുകളുടെ കൂട്ടായ്മ ആണ് ഇത്. വർഗീസ് സേവ്യർ, ശിഹാബ് അബൂബക്കർ, ശില്പ സത്യപ്പൻ, ജസ്സീന ഷജീർ, രാധ മണിയമ്മ, സജി എന്നിവര്‍ നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...