ചൂട് താങ്ങാവുന്നതിലും അപ്പുറം അവര്‍ ഉള്‍ക്കാട്ടിലേയ്ക്കു വലിയുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പൊള്ളുന്ന കനല്‍ച്ചൂട് താങ്ങാവുന്നതിനും മുകളില്‍ പുനരധിവാസത്തിന് ചൂടില്ല കാടിന്റെ മക്കള്‍ ഉള്‍ക്കാട്ടിലേയ്ക്കു അഭയം തേടുന്നു. ചൂട് സഹിക്കാനാവാതെ ആധുനികതയുടെ നാശമായ പ്ലാസ്റ്റിക്ക് മേഞ്ഞ കൂരകള്‍ ഉപേക്ഷിച്ച് ആദിവാസി കുടുംബങ്ങള്‍ ഉള്‍കാട്ടിലേയ്ക്കു കയറി.

മുണ്ടേരി വനത്തിലെ വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് തണുപ്പു തേടി കാടുകയറിയത്. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് കാട്ടില്‍ ഷെഡുണ്ടാക്കി താമസം തുടങ്ങിയത്. കഴിഞ്ഞ ദിവസം മുതല്‍ ചൂട് അസഹ്യമായി. പ്രളയത്തില്‍ ഇരുകോളനികളിലെയും മിക്ക വീടുകളും തകര്‍ന്നരുന്നു. 7 മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള നടപടികള്‍ ഒന്നുമായിട്ടില്ല.

വയനാട്ടില്‍നിന്ന് ഉത്ഭവിച്ചൊഴുകിയെത്തുന്ന കലക്കന്‍ പുഴയോട് ചേര്‍ന്ന പാറമടകളിലും മറ്റു തണുപ്പുള്ള സ്ഥലങ്ങളിലുമാണ് താമസം. ചൂടിന് ശമനമായതിനു ശേഷമേ തിരിച്ചിറക്കമുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...