എന്‍റെ മകളായിരുന്നെങ്കിൽ കത്തിക്കുമായിരുന്നു: നിർഭയ പ്രതികൾക്ക് വേണ്ടി വാധിച്ച എ.പി സിങ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: “ഇവരെ വൈകാതെ തൂക്കിലേറ്റുമെന്ന് എനിക്കറിയാം. എങ്കിലും രണ്ടോ മൂന്നോ ദിവസത്തേക്കു വധശിക്ഷ മാറ്റി വയ്ക്കൂ… കൊവിഡ് 19 കാരണം കടകൾ എല്ലാം അടച്ചു. കുറച്ചു ഫോട്ടോകോപ്പികൾ കൂടി എടുക്കാനുണ്ട്. ഇനി രാത്രി ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല. കുറേ കാര്യങ്ങൾ കൂടി എനിക്കു ബോധിപ്പിക്കാനുണ്ട്.’ – രാജ്യം നിർഭയക്കേസിലെ പ്രതികളുടെ വധശിക്ഷ കാത്തു നിമിഷങ്ങളെണ്ണി കഴിയുമ്പോൾ അഭിഭാഷകൻ അഡ്വ. അജയ് പ്രകാശ് സിങ് എന്ന എ.പി.സിങ് അവരുട ജീവനു വേണ്ടി കോടതിയോടു കെഞ്ചുകയായിരുന്നു.

2013 ൽ സാകേതിലെ കോടതിമുറിയിലും പുറത്തും നിർഭയയെ അതിരൂക്ഷമായി ആക്രമിച്ച എ.പി.സിങ് പ്രതികളുടെ വധശിക്ഷയ്ക്കു ശേഷവും നിർഭയയെയും ഉറ്റവരെയും വാക്കുകൾ‌ കൊണ്ട് വല്ലാതെ മുറിവേൽപ്പിച്ചു. എന്‍റെ മകളാണ് രാത്രിയിൽ ഇപ്രകാരം അഴിഞ്ഞാടി നടക്കുകയും വിവാഹപൂർവ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ട് കുടുംബത്തെ അപമാനിക്കുകയും ചെയ്തതെങ്കിൽ തലയിലൂടെ ഒരു കന്നാസ് പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന 2013ൽ സാകേത് കോടതി വളപ്പിൽ പറഞ്ഞ കാര്യങ്ങൾ ലജ്ജയില്ലാതെ സിങ് ആവർത്തിച്ചു.

‘ഞങ്ങൾ രജപുത്രരാണ്. ബഹുമാനത്തിനു വേണ്ടിയാണു പടവെട്ടുന്നത്. നിങ്ങളുടെ സമ്പത്താണ് നിങ്ങൾക്കു നഷ്ടമാകുന്നതെങ്കിൽ അതൊരു നഷ്ടമേയല്ല. നിങ്ങളുടെ ആരോഗ്യമാണു നഷ്ടമാകുന്നതെങ്കിലോ അതൊരു നഷ്ടമേയല്ല. എന്നാൽ നിങ്ങളുടെ വ്യക്തിത്വമാണു ഹനിക്കപ്പെടുന്നതെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാകും’ – എ.പി. സിങ് പറഞ്ഞു.

അതിദാരുണമായി പിച്ചിച്ചീന്തി കൊന്നു തള്ളിയ ഒരു പാവം പെൺകുട്ടിയുടെ ഘാതകരെ തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ നെഞ്ചോടു ചേർക്കുന്നതാണോ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ധാർമിക പോരാട്ടം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു ദാക്ഷിണ്യവും ഇല്ലാത്ത അതിക്രൂരമായ മറുപടി. – ‘രാത്രി ഏറെ വൈകി ആ പെൺകുട്ടി ആ ചെറുപ്പക്കാരനൊപ്പം എന്തു ചെയ്യുകയായിരുന്നുവെന്നതിനു മറുപടി നൽകേണ്ടതു പെൺകുട്ടിയുടെ അമ്മയാണ്. അവർ തമ്മിൽ സഹോദരീ സഹോദര ബന്ധം ആയിരുന്നോ? അവർ രാത്രിയിൽ രാഖി കെട്ടാൻ പോയതാണെന്നു ഞാൻ പറയുന്നില്ല. ഈ നഗരത്തിന് ഈ സംസ്കാരം പരിഷ്കാരം ആയിരിക്കാം, എന്നാൽ എനിക്ക് അങ്ങനെയല്ല.’

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...