യാത്രാവിവരം മറച്ചുവെച്ചതിന് ബോളിവുഡ്​ ഗായിക കനിക കപൂറിനെതിരെ കേ​സ്​

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : യാത്രാവിവരം മറച്ചുവെച്ചതിന് കൊവിഡ്​ 19 സ്ഥിരീകിച്ച ബോളിവുഡ്​ ഗായിക കനിക കപൂറിനെതിരെ കേസെടുത്തു. മാര്‍ച്ച്‌​ ഒമ്പതിനാണ്​ ഇവര്‍ ലണ്ടനില്‍ നിന്നും ഡല്‍ഹിയിലെത്തിയത്. ലണ്ടനില്‍ നിന്നെത്തിയതാണെന്ന്​ മറച്ചുവെക്കുകയും പാര്‍ട്ടികളില്‍ പ​ങ്കെടുക്കുകയും ചെയ്​തിരുന്നു. വെള്ളിയാഴ്​ചയാണ്​ ലഖ്​നോ കിങ്​ ജോര്‍ജ്​സ്​ മെഡിക്കല്‍ യൂനിവേഴ്​സിറ്റി ആശുപത്രിയില്‍ കഴിയുന്ന കനിക കപൂറിന്​ കൊവിഡ്​ സ്​ഥിരീകരിച്ചത്​.

ബി.ജെ.പി എം.പി ദുഷ്യന്ത്​ സിങ്​ അടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ  തുടര്‍ന്ന്​ എം.പി അടക്കം നിരവധിപേര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്​. രാഷ്​ട്രപതി ഭവനില്‍ രണ്ടു ദിവസം മുന്‍പ് ​ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദുഷ്യന്ത്​ സിങ്ങിനൊപ്പം നിരവധി എം.പിമാരും പ്രഭാത ഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു.

മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്​, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍, ഹേമമാലിനി, കോണ്‍ഗ്രസ്​ എം.പി കുമാരി സെല്‍ജ, ബോക്​സറും രാജ്യസഭ എം.പിയുമായ മേരി കോം എന്നിവരും ദുഷ്യന്ത്​ സിങ്ങിനൊപ്പം പാര്‍ട്ടിയില്‍ പ​ങ്കെടുത്തിരുന്നു. ഇവരും സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്​. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ എല്ലാ പരിപാടികളും റദ്ദാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...