കോഴിക്കോട് : കോടഞ്ചേരി തെയ്യപ്പാറയില്‍ നിന്നു കാണാതായ വയോധികയെ കണ്ടെത്തി. വീട്ടില്‍ നിന്നു നാലുകിലോമീറ്റര്‍ മാറി റബര്‍തോട്ടത്തിലെ പാറക്കൂട്ടത്തിനിടയിലാണ് കണ്ടത്. ഏഴു ദിവസം മുന്‍പാണ് എഴുപത്തിയെട്ടു വയസുകാരിയായ ഏലിയാമ്മയെ കാണാതായത്.
അവശനിലയിലായ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ ദിവസം മുതല്‍ നാട്ടുകാരും പോലീസും കോടഞ്ചേരി പഞ്ചായത്തിന്റെ ടാസ്‌ക് ഫോഴ്‌സും പരിശോധന നടത്തിവരികയായിരുന്നു.