മറന്ന് വെച്ച ഫോണ്‍ എടുക്കാന്‍ വീട്ടുകാര്‍ തിരിച്ചെത്തി ; കള്ളന്‍ പിടിലായി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: യാത്രപോയ ശേഷം മറന്ന് വെച്ച ഫോണ്‍ എടുക്കാന്‍ വീട്ടുകാര്‍ തിരിച്ചെത്തിയതോടെ പിടിയിലായത് കള്ളന്‍. വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ദേവികുളം കോളനി സ്വദേശി പാണ്ഡ്യദുരൈ (38) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
സൈലന്റ് വാലി റോഡില്‍ സര്‍ക്കാര്‍ മദ്യശാലയ്ക്കുസമീപം ആറുമുറി ലയത്തില്‍ രത്തിനാ സൗണ്ട്സ് ഉടമ മോഹനന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മോഹനനും കുടുംബവും വീടുപൂട്ടി ഉദുമല്‍പേട്ടയ്ക്ക് പോയി. വാഗുവാര എത്തിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ മറന്നകാര്യം മനസ്സിലായത്. ശേഷം ഫോണ്‍ എടുക്കാനായി ഇവര്‍ വീട്ടിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതായും മുറികളില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതായും മകന്‍ രാജേഷ് കണ്ടു. ആരോ അകത്തുണ്ടെന്ന് മനസ്സിലായതോടെ വാതില്‍ അടച്ചശേഷം നാട്ടുകാരെയും പോലീസിനെയും ഇവര്‍ വിവരമറിയിച്ചു.
പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് സീലിങ്ങിനുള്ളില്‍ ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. മദ്യശാലയ്ക്ക് സമീപം സംഘം ആക്രമിച്ചതിനെ തുടര്‍ന്ന് രക്ഷപെടുവാന്‍ വീട്ടിനുള്ളില്‍ കയറിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. വീട്ടില്‍നിന്ന്‌ ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മൂന്നാര്‍ എസ് ഐ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. അറസ്റ്റിലായ ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...