കക്കാന്‍ കയറിയ കള്ളന്‍ കള്ളുംകുടിച്ച് ബിരിയാണിയും കഴിച്ച് കിടന്നുറങ്ങി ; കണ്ണ് തുറന്നപ്പോള്‍ കമ്പിക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കക്കാന്‍ കയറിയ കള്ളന്‍ കള്ളുംകുടിച്ച് ബിരിയാണിയും കഴിച്ച് കിടന്നുറങ്ങി.  കണ്ണ് തുറന്നപ്പോള്‍ കമ്പിക്കുള്ളില്‍. കവർച്ച നടത്താനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ കൈയോടെ പോലീസ് പൊക്കി. രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥൻ (27) ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ സ്വാതിതിരുനാഥൻ മേൽക്കൂരയുടെ ഓടിളക്കി അകത്തുകടന്നു. വീട്ടിൽ നിന്ന് കവര്‍ച്ച നടത്തിയ വസ്തുക്കളെല്ലാം കിടപ്പുമുറിയിൽ കൂട്ടിയിട്ടശേഷം കൈയിൽ കരുതിയിരുന്ന മദ്യവും ബിരിയാണിയും കഴിച്ച് ഉറങ്ങിപ്പോവുകയായിരുന്നു. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ  പൂട്ടിയിട്ട വീട്ടിലാണ് കവർച്ച നടത്താനെത്തിയത്.

വീടിന്റെ ഓടുകൾ ഇളക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസുമായി സ്ഥലത്തെത്തിയപ്പോൾ കിടപ്പുമുറിയിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങുന്ന സ്വാതിതിരുനാഥനെയാണ് കണ്ടത്. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തശേഷം ചോദ്യം ചെയ്ചപ്പോൾ വീട്ടിൽ ആളില്ലാത്തതിനാൽ പതുക്കെ പോകാമെന്ന് കരുതിയതാണെന്നും ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണെന്നുമാണ് മൊഴി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...