തിരുവനന്തപുരം: ഒരുലക്ഷം സംരംഭകരുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംരംഭങ്ങള്‍ നേരില്‍കാണാനുള്ള മന്ത്രി പി.രാജീവിന്റെ വെല്ലുവിളി എറ്റെടുക്കുന്നു. താന്‍ മന്ത്രിയേക്കാള്‍ കൂടുതല്‍ യാത്ര ചെയ്യുന്നയാളാണ്. സംരംഭങ്ങളുടെ പട്ടിക പരിശോധിച്ച് ബോധ്യപ്പെട്ടിട്ടാണ് വിഷയം സഭയില്‍ ഉന്നയിച്ചതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഒരുവര്‍ഷംകൊണ്ട് ഒരുലക്ഷത്തില്‍പരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. രണ്ടുലക്ഷത്തില്‍പരം തൊഴിലവസരങ്ങള്‍. ഏഴായിരം കോടിയുടെ നിക്ഷേപം. സംരംഭകവര്‍ഷത്തിലൂടെ ഈ ചരിത്രനേട്ടം കൈവരിച്ചെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം മധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്നാണ് പുതിയ കോലഹലങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2022 ഏപ്രിലില്‍ സംരംഭകവര്‍ഷം പ്രഖ്യാപിച്ചപ്പോഴേ നെറ്റിചുളിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു സംരംഭക മഹാസംഗമത്തിലെ പ്രഖ്യാപനം. സംരഭകര്‍ ലക്ഷം പിന്നിട്ടപ്പോള്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായി കേന്ദ്രസര്‍ക്കാരിന്റെ വന്‍ അംഗീകാരവുമെത്തി. എന്താണ് മന്ത്രി പറയുന്ന ‘നമ്മുടെ’ കണക്ക്? ഒരുമിച്ച് സഞ്ചരിച്ച് പരിശോധിക്കാമെന്ന മന്ത്രിയുടെ വെല്ലുവിളി.
വര്‍ഷം MSME യൂണിറ്റ് നിക്ഷേപം തൊഴില്‍
2019-20 13,695 1,338.65 46081
2020-21 11,540 1,221.86 44975
2021-22 15,285 1,535.09 56233
2022-23* 100000 6274.00 2,20,285
Total 169814 12,941.15 4,67,886