തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്കെതിരെ ലൈംഗീകാതിക്രമം

For full experience, Download our mobile application:
Get it on Google Play

തെങ്കാശി : തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമത്തിൽ പ്രതികരണവുമായി കുടുംബം. അക്രമി ഗാർഡ് റൂമിൽ കടന്ന് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവന്നും ഇയാൾ തമിഴ് സംസാരിക്കുന്ന വ്യക്തിയാണെന്നും മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളാണെന്നും യുവതിയുടെ അമ്മ പറഞ്ഞു. മകൾ 8 മണിക്ക് ചാർജ് എടുത്ത് ഡ്യൂട്ടി എസ്എമ്മുമായി സംസാരിച്ച് റിസീവർ താഴെ വെയ്ക്കുമ്പോഴാണ് അക്രമി എത്തുന്നത്. മുറിയിൽ കയറിയ ഉടൻ വാതിലടച്ച് കുറ്റിയിട്ടു. തുടർന്ന് മകളുടെ നെറ്റിയിൽ അടിച്ചു. റെയിൽവേയുടെ ഫോണെടുത്ത് തലയ്ക്കടിച്ചു. പിന്നീട് മകളെ മലര്‍ത്തികിടത്തി വയറിൽ ചവിട്ടി. അവൻ മുടിയിൽ കുത്തിപിടിച്ചതോടെ കുടഞ്ഞെണീറ്റ് വാതിൽ തുറന്ന് പുറത്തേക്ക് വീണു. അപ്പോൾ ആളുകള്‍ കൂടി. ഉടൻ അക്രമി ഇറങ്ങി ഓടുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ സംഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.

ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമി എന്ന് യുവതി പോലീസിനോട് പറഞ്ഞു. വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്. ഫെബ്രുവരി 16ന് രാത്രി 8 മണിക്കാണ് സംഭവം നടക്കുന്നത്. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയാണ് യുവതി. ആളൊഴിഞ്ഞ മേഖലയിലാണ് പീഡന ശ്രമം നടന്നത്. റെയിൽവേ പോലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...