കാക്കനാട് : വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കലായിരുന്നു മുമ്പ് കള്ളന്മാരുടെ ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ അത് സൈലന്‍സറിലാണ്. കഴിഞ്ഞദിവസം തൃക്കാക്കര നഗരസഭയുടെ പാലിയേറ്റീവ് കെയര്‍ വാഹനത്തിന്‍റെ സൈലന്‍സര്‍ മോഷ്ടിച്ചതാണ് ഒടുവിലത്തെ കേസ്. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ നഗരസഭയുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ സൈലന്‍സറാണ് മോഷണം പോയത്.
രാവിലെ പതിവുപോലെ വാഹനം എടുത്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. സൈലന്‍സറിന് ഏകദേശം 80,000 രൂപ വിലവരും.നഗരസഭാ ഓഫീസിനടുത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് കള്ളന്‍മാര്‍ മോഷ്ടിച്ചിരിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ സജീന അക്ബറിന്‍റെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





























