ഗുരുവായൂര്‍ മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ കള്ളന്മാര്‍ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : രണ്ടാഴ്ചയായി ഗുരുവായൂര്‍ മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ കള്ളന്മാര്‍ പിടിയിലായി. വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി സതീഷ് എന്ന റഫീഖ് ഉള്‍പ്പടെ മൂന്നുപേരാണ് പിടിയിലായത്. ഗുരുവായൂര്‍ കോട്ടപ്പടിയിലും തൊഴിയൂരിലും കടകളും അടഞ്ഞു കിടന്നിരുന്ന വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ മൂന്നംഗ സംഘത്തെയാണ് കമ്മീഷണറുടെയും ഗുരുവായൂര്‍ എസിപിയുടെയും സ്ക്വാഡും ഗുരുവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.

കൊട്ടാരക്കര സ്വദേശിയും കേരളത്തിലെ വിവിധ ജില്ലകളില്‍ 25 മോഷണ കേസുകളിലെ പ്രതിയുമായ റഫീഖ് എന്നുവിളിക്കുന്ന സതീഷ്, സഹായികളായ ഗുരുവായൂര്‍, ചാവക്കാട് സ്വദേശികളായ അനില്‍, ശ്രീക്കുട്ടന്‍ എന്നിവരെയാണ് പിടികൂടിയത്. മോഷണ, പിടിച്ചുപറിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരിക്കുമ്പോഴായിരുന്നു മൂന്നുപേരും പരിചയപ്പെട്ടത്. ആളില്ലാ വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തുന്നതില്‍ വിദഗ്ധനായ റഫീഖിനെ അനിലും ശ്രീക്കുട്ടനും ചേര്‍ന്നാണ് ഗുരുവായൂരെത്തിക്കുന്നത്. സന്ധ്യാ സമയത്ത് വീടിന്‍റെ വളപ്പില്‍ ഒളിച്ചിരുന്നശേഷം രാത്രിയാവുമ്പോഴേക്കും വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി. കോട്ടപ്പടി വലിയപുരയിലെ വീട്ടില്‍ മോഷണ ശ്രമവും തൊഴിയൂരിലെ കടകളിലും സ്കൂളിലും മോഷണം നടത്തിയതും ഈ സംഘമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....