ക്രിസ്റ്റൽ മെത്തുമായി രണ്ട് അറബ് പൗരന്മാരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പോലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ ക്രിസ്റ്റൽ മെത്തുമായി (മെത്താംഫെറ്റാമൈൻ) രണ്ട് അറബ് പൗരന്മാരെ പിടികൂടി. അൽ-ഹസാവി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ തടയാൻ ശ്രമിച്ചപ്പോഴാണ് ലഹരിക്കടത്ത് പുറത്തായത്.

പ്രതികളിൽ ഒരാൾ കൈവശമുണ്ടായിരുന്ന എട്ട് ചെറിയ പാക്കറ്റ് ക്രിസ്റ്റൽ മെത്ത് അടങ്ങിയ ബാഗ് ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ഇത് കണ്ടെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ, ഒരാൾ മറ്റേയാൾക്ക് ലഹരിമരുന്ന് വിൽപന നടത്തിയതായി സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും ലഹരിമരുന്ന് ഉപയോഗിക്കാനാവശ്യമായ ഉപകരണങ്ങളും മറ്റ് മയക്കുമരുന്ന് പദാർത്ഥങ്ങളും കണ്ടെത്തി. പിടിയിലായവർ ലഹരിക്ക് അടിമകളാണെന്നും വിൽപന നടത്തുന്നവരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്ന് ശേഖരവും കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...